/indian-express-malayalam/media/media_files/uploads/2019/08/amit-shah.jpg)
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കികൊണ്ട് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കുന്ന വിഞ്ജാപനത്തിനെതിരെ പാക്കിസ്ഥാൻ രംഗത്ത്. ഇന്ത്യയുടെ ഈ നിയമവിരുദ്ധ നീക്കത്തെ എതിർക്കാനുള്ള എല്ലാ നടപടികളും പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. ജമ്മു കാശ്മീരുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിഞ്ജാപനത്തെ തള്ളുന്നതായും പാക്കിസ്ഥാൻ അറിയിച്ചു.
Read Here: അവിടെ എല്ലാം താറുമാറാകും: താഴ്‌വരയിൽ നടക്കുന്നത് എന്തെന്ന് പോലും അറിയാതെ കേരളത്തിലെ കാശ്മീരികൾ
ഇന്ത്യയുടെ ഏകപക്ഷിയമായ നീക്കങ്ങൾ തർക്ക വിഷയത്തിൽ പരിഹാരം കാണില്ല. ഐക്യാരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിന്റെ പരിഗണനയിലുള്ള വിഷയമായതിനാൽ തന്നെയാണിത്. ഇന്ത്യയുടെ നീക്കം ജമ്മു കാശ്മീരിലെയും പാക്കിസ്ഥാനിലെയും ജനങ്ങൾ അംഗീകരിക്കില്ലെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.
രാഷ്ട്രപതി സ്വന്തം അധികാരം ഉപയോഗിച്ചാണ് പ്രത്യേക പദവി നീക്കം ചെയ്ത വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇന്ത്യയുടെ എല്ലാ നിയമങ്ങളും ഭരണഘടനാ വ്യവസ്ഥകളും ഇനി ജമ്മു കശ്മീരിനും ബാധകമാണ്. ജമ്മു കശ്മീരിനെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ജമ്മു ആന്‍ഡ് കശ്മീരും പിന്നെ ലഡാക്കും. ഇതില്‍ ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായിരിക്കും. എന്നാല്‍, ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമായിരിക്കും. ലഡാക്ക് നേരിട്ട് കേന്ദ്രത്തിനു കീഴില്‍ ആയിരിക്കും. ലഡാക്കില്‍ ഒരു ലഫ്.ഗവര്‍ണര്‍ ഉണ്ടായിരിക്കും. ജമ്മു കശ്മീരില്‍ നിയമസഭയുണ്ടാകും. ഗോവ, പുതുച്ചേരി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ പോലെയായിരിക്കും ജമ്മു കശ്മീരിലെ നിയമസഭ.
/indian-express-malayalam/media/media_files/uploads/2019/08/Amit-Shah-2.jpg)
വിനാശകരമായ പരിണിത ഫലങ്ങള്‍ ഇതോടെ ഉപഭൂഖണ്ഡത്തില്‍ ഉണ്ടാകുമെന്ന് ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും മുന്നറിയിപ്പ് നൽകി. ജമ്മു കാശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി ആരും ഔദാര്യമായി നല്‍കിയതല്ല അത് ഇന്ത്യന്‍ ഭരണഘടന തന്നെ തങ്ങള്‍ക്ക് അവകാശമായി നല്‍കിയതാണെന്ന് മുഫ്തി ട്വീറ്റ് ചെയ്തു. ജമ്മു കാശ്മീര്‍ നേതൃത്വവും ഇന്ത്യയും തമ്മിലുള്ള ഉടമ്പടിയായിരുന്നു പ്രത്യേക അധികാരം. ഇപ്പോള്‍ അതേ ഉടമ്പടി തന്നെ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും മുഫ്തി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us