ലക്നൗ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ജമാഅത്ത് ഉദ് ദവ തലവനുമായ ഹാഫിസ് സയീദിനെ വീട്ടു തടങ്കലില്‍ നിന്നും മോചിപ്പിക്കാന്‍ പാക് ജുഡീഷ്യല്‍ റിവ്യു ബോര്‍ഡിന്റെ ഉത്തരവ്. ജനുവരി മുതല്‍ പാക്കിസ്ഥാനില്‍ വീട്ടു തടങ്കലില്‍ കഴിയുകയായിരുന്നു ഭീകര നേതാവ്. സയീദിന്റെ കസ്റ്റഡി കാലാവധി മൂന്ന് മാസം കൂടി നീട്ടി തരണമെന്ന പാക് സര്‍ക്കാരിന്റെ ആവശ്യം തളളിയാണ് ബോര്‍ഡിന്റെ ഉത്തരവ്.

ഒക്ടോബറില്‍ സയീദിന്റെ തടങ്കല്‍ കാലാവധി ബോര്‍ഡ് ഒരുമാസം നീട്ടി നല്‍കിയിരുന്നു. ഈ കാലാവധി അടുത്ത ആഴ്ച്ച അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ വീണ്ടും റിവ്യു ബോര്‍ഡിനെ സമീപിച്ചത്.
പ്രൊ​ഫ. മാ​ലി​ക് സ​ഫാ​ർ ഇ​ക്ബാ​ൽ, അ​ബ്ദു​ർ റ​ഹ്മാ​ൻ ആ​ബി​ദ്, ഖ്വാ​സി ക​ഷി​ഫ് ഹു​സൈ​ൻ, അ​ബ്ദു​ള്ള ഉ​ബൈ​ദ് തുടങ്ങിയവരാണ് സയീദിന്റെ മറ്റ് കൂട്ടാളികള്‍. ഇവരും വീട്ടുതടങ്കലിലാണ്. രാജ്യത്തെ സുരക്ഷയും സമാധാനവും പരിഗണിച്ചാണ് കഴിഞ്ഞ ജനുവരി 30ന് സയീദിനേയും മറ്റ് നാല് നേതക്കളെയും വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചത്.

അമേരിക്കയില്‍ ട്രപ് ഭരണകൂടം അധികാരത്തില്‍ ഏറിയതിന് പിന്നാലെയാണ് സയീദിനെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തത്. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണമാണ് സയീദിനെതിരെ നടപടി എടുത്തതെന്നാണ് കരുതുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ