ദാവൂദിനെ ഇന്ത്യയിലേക്ക് മടങ്ങാന്‍ ഐഎസ്ഐ അനുവദിക്കില്ല: സഹോദരന്‍

ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പദ്ധതിയുമില്ലെന്ന് സഹോദരന്‍ ഇക്ബാല്‍ ഇബ്രാഹിം കസ്‌കര്‍

dawood ibrahim

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന് ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ പദ്ധതിയില്ലെന്ന് സഹോദരന്‍ ഇക്ബാല്‍ ഇബ്രാഹിം കസ്‌കര്‍. ചോദ്യം ചെയ്യലിനിടെയാണ് കസ്‌കര്‍ പൊലീസിനോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലേക്ക് മടങ്ങാന്‍ ദാവൂദ് ആഗ്രഹിച്ചാല്‍തന്നെ പാക് ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്ഐ) അനുവദിക്കില്ലെന്ന് കസ്‌കര്‍ പറഞ്ഞു.

ദാവൂദ് ഇന്ത്യയിലേക്ക് മടങ്ങിയാല്‍ പല രഹസ്യങ്ങളും പുറത്താകുമെന്നും അത് ഐഎസ്ഐയ്ക്ക് വെല്ലുവിളിയാകുമെന്നും ഭയന്നാണ് അവര്‍ ദാവൂദിനെ തടയുന്നതെന്ന് കസ്‌കര്‍ പറഞ്ഞു. മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലെ കറാച്ചിയിലാണ് ഇപ്പോഴുള്ളത്. സഹോദരന്‍ അനീസ് ഇബ്രാഹിം, ഛോട്ടോ ഷക്കീല്‍ എന്നിവര്‍ ദാവൂദിന് ഒപ്പമുണ്ട്.

ദാവൂദ് ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് പുറത്തുവന്നിരുന്നു. ദാവൂദിനെ ലണ്ടനില്‍വച്ച് കണ്ടിരുന്നുവെന്നും അയാള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്നും മുതിര്‍ന്ന അഭിഭാഷകന്‍ റാം ജഠ്മലാനി 2015 ല്‍ വെളിപ്പെടുത്തിയിരുന്നു.

മോഷണക്കേസില്‍ കഴിഞ്ഞ മാസമാണ് ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിനെ അറസ്റ്റു ചെയ്തത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pakistans isi wont allow dawood ibrahim to return to india iqbal kaskar

Next Story
മീശ വച്ചതിന്റെ പേരിൽ ഗുജറാത്തിൽ ദലിതുകൾക്ക് നേരെ ആക്രമണം തുടരുന്നു; യുവാവിനെ കുത്തിപ്പരുക്കേൽപിച്ചുDalit
The moderation of comments is automated and not cleared manually by malayalam.indianexpress.com
X