ലാ​ഹോ​ർ: പ്ര​മു​ഖ പാ​ക്കി​സ്ഥാ​ൻ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക അ​സ്മ ജ​ഹാം​ഗി​ർ (66) അ​ന്ത​രി​ച്ചു. ലാഹോറിലെ ആശുപത്രിയില്‍ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യ​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. അ​ഭി​ഭാ​ഷ​ക​യും യു​എ​ൻ പ്ര​ത്യേ​ക നി​രീ​ക്ഷ​ക​യു​മാ​യി​രു​ന്നു അ​സ്മ.

‘ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമീദ് ലത്തീഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് അസ്മ അന്ത്യശ്വാസം വലിച്ചത്. ഡോക്ടര്‍മാര്‍ ഏറെ പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല’, മുതിര്‍ന്ന അഭിഭാഷകന്‍ അദീല്‍ രാജ പറഞ്ഞു.

ഹ്യൂ​മ​ൻ റൈ​റ്റ്സ് ക​മ്മി​ഷ​ൻ സ​ഹ​സ്ഥാ​പ​ക​യും 1993 വ​രെ സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലു​മാ​യി​രു​ന്നു. സു​പ്രീം കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 2007ലെ ​അ​ടി​യ​ന്ത​രാ​വ​സ്ഥ കാ​ല​ത്തും മു​ന്പ് നി​ര​വ​ധി ത​വ​ണ​യും വീ​ട്ടു​ത​ട​ങ്ക​ൽ അ​നു​ഭ​വി​ച്ചു. അ​സ്മ​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഷാ​ഹി​ദ് അ​ബ്ബാ​സി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook