Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

പാക്കിസ്ഥാനിൽ നിന്നുളള കാൻസർ രോഗബാധിതക്ക് ഇന്ത്യയിലെത്താൻ സുഷമാ സ്വരാജിന്റെ സഹായം

ക്യാന്‍സര്‍ രോഗ ബാധിതയായ ഫൈസ തന്‍വീന്‍ എന്ന 25 കാരി വിദഗ്ധ ചികിത്സക്കായി ഇന്ത്യ സന്ദർശിക്കാനുള്ള വിസക്ക് അപേക്ഷിച്ചത്

Pakistani Infant, പാക്കിസ്ഥാനി കുഞ്ഞ്, സുഷമ സ്വരാജ്, Sushama Swaraj, Sushama Swaraj twitter, സുഷമ സ്വരാജിന്റെ ട്വിറ്റർ, സുഷമ സ്വരാജ് പാക്കിസ്ഥാനിയെ സഹായിച്ചു, Sushama Swaraj helped Pakistani

ന്യൂഡൽഹി: കാൻസർമൂലം ക്ലേശമനുഭവിക്കുന്ന പാക്കിസ്ഥാൻ യുവതിക്കു സഹായവുമായി ഇന്ത്യ. മികച്ച ചികിത്സ തേടുന്നതിനായി ഇന്ത്യ സന്ദർശിക്കുവാനുള്ള സഹായമാണ് പാക്കിസ്ഥാൻ യുവതി ഫൈസ തൻവീറിനു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നൽകിയിരിക്കുന്നത്.

ക്യാന്‍സര്‍ രോഗ ബാധിതയായ ഫൈസ തന്‍വീന്‍ എന്ന 25 കാരി വിദഗ്ധ ചികിത്സക്കായി ഇന്ത്യ സന്ദർശിക്കാനുള്ള വിസക്ക് അപേക്ഷിച്ചത്. ഇന്ത്യ സന്ദര്‍ശിക്കാന്‍ വിസയ്ക്ക് വേണ്ടി അവര്‍ പാകിസ്താനിലെ ഇന്ത്യന്‍ എംബസിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ആ അപേക്ഷ തള്ളപ്പെട്ടിരുന്നു. തുടർന്നാണ് സുഷമ സ്വരാജിന്റെ സഹായം ട്വിറ്ററിലൂടെ ഇവർ അഭ്യര്‍ത്ഥിച്ചത്. ഇതോടെയാണ് വിദേശകാര്യമന്ത്രാലയം സഹായവുമായി രംഗത്തെത്തിയത്.

ഗാസിയാബാദിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടാനാണ് ഫൈസ തന്‍വീര്‍ ആഗ്രഹിക്കുന്നത്. അതിന് വേണ്ടി 10 ലക്ഷം രൂപ മുന്‍കൂര്‍ ആയി അടക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യ-പാകിസ്താന്‍ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് തങ്ങളുടെ മെഡിക്കല്‍ വിസ അപേക്ഷ നിരസിക്കാന്‍ കാരണമായത് എന്നാണ് ഫൈസയുടെ കുടുംബം കരുതുന്നത്. തുടര്‍ന്നാണ് ഫൈസ ട്വിറ്ററില്‍ സുഷമ സ്വരാജിനോട് സഹായം അഭ്യര്‍ത്ഥിച്ചത്.

കഴിഞ്ഞ മാസം പാക്കിസ്ഥാനില്‍ നിന്നുള്ള ഒരു കുട്ടിയുടെ അടിയന്തര ഹൃദയചികിത്സയ്ക്ക് സുഷമ സ്വരാജിന്റെ ഇടപെടല്‍ സഹായകമായിരുന്നു. വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ സുഷമ സ്വരാജിന്റെ സഹായം തേടി. ഇവര്‍ക്ക് വിസ അനുവദിക്കാന്‍ സുഷമ സ്വരാജ് ഇടപെടുകയും ചെയ്തിരുന്നു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pakistani woman cancer patient seeks sushma swarajs help for medical visa

Next Story
പഠനത്തിൽ പിന്നോട്ടെന്ന് ആരോപിച്ച് ഐഐടി കാൺപൂർ 60 വിദ്യാർത്ഥികളെ പുറത്താക്കി
The moderation of comments is automated and not cleared manually by malayalam.indianexpress.com