ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് പാക് രഹസ്യാന്വേഷണ ഏജൻസികൾ അലങ്കോലപ്പെടുത്തിയതായി റിപ്പോർട്ട്. ശനിയാഴ്ച ഇസ്ലാമാബാദിലെ സെറിന ഹോട്ടലിലാണ് സംഭവം. ഇഫ്താർ വിരുന്നിനെത്തിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള അതിഥികളെ പാക് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ പറഞ്ഞു.
‘ഞങ്ങളുടെ തിരിച്ചയക്കപ്പെട്ട എല്ലാ അതിഥികളോടും ഞാന്‍ ക്ഷമാപണം നടത്തുന്നു. ഇത്തരത്തിലുളള തെറ്റായ തന്ത്രങ്ങളില്‍ നിരാശരാണ്,; ബിസാരിയ പറഞ്ഞു. എഎന്‍ഐയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പാക് നയതന്ത്ര ഉദ്യോഗസ്ഥരെയടക്കം വിരുന്നിനായി ക്ഷണിച്ചിരുന്നു. എന്നാൽ പരിപാടിക്കെത്തുന്നവരെ സുരക്ഷാ പരിശോധനയുടെ പേരിൽ പാക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നുവെന്നാണ് ബിസാരിയ വ്യക്തമാക്കിയത്. നയതന്ത്ര രംഗത്തുള്ള വ്യവസ്ഥകൾ പാക്കിസ്ഥാൻ ലംഘിച്ചതായും ഉഭയകക്ഷി ബന്ധത്തിനെതിരായ നിലപാടാണ് അവർ സ്വകീരിച്ചിരിക്കുന്നതെന്നും ബിസാരിയ പറഞ്ഞു.
ഇഫ്താറിന് എത്തിയ ചില അതിഥികള്‍ക്ക് ഭീഷണി ഫോണ്‍ സന്ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. വിരുന്നില്‍ പങ്കെടുത്താല്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു സന്ദേശം. സംഭവത്തില്‍ പാക്കിസ്ഥാന്! ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.