ലണ്ടൻ: ഉന്നത വിദ്യാഭ്യാസത്തിനായി നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായി ഓക്സ്‌ഫോഡ് യൂണിവേഴ്സിറ്റിയിലേക്ക്. ലോകത്തിലെ പ്രമുഖ സർവ്വകലാശാലയിൽ ഒന്നായ ഓക്സ്‌ഫോഡ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമായി കരുതുന്നതായി മലാല ട്വീറ്റ് ചെയ്തു. ലണ്ടനിൽ നിന്ന് തന്നെയായിരുന്നു മലാല സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

ഫിലോസഫി, പോളിറ്റിക്‌സ്, എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നതിനാണ് ഓക്സ്ഫോർഡ് മലാലയ്ക്ക് അവസരം ഒരുക്കിയത്. പെൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തിയ മലാലയെ താലിബാൻ വധിക്കാൻ ശ്രമിച്ചിരുന്നു.​ ഇതോടെയാണ് മലാല യൂസഫ് സായി ലോകശ്രദ്ധ നേടിയത്.

2014 ലാണ് സമാധനത്തിനുള്ള നോബൽ സമ്മാനം മലാല യൂസഫ് സായിക്ക് നൽകിയത്. നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​ കൂടിയാണ് മ​ലാ​ല. ഇപ്പോൾ പാ​ക്കി​സ്ഥാ​നി​ലെ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ത്തി​നു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​കയാണ് മലാല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ