scorecardresearch
Latest News

അതിർത്തിയിലൂടെ നുഴഞ്ഞ്കയറിയ പാക് ഭീകരനെ സൈന്യം വെടിവച്ച് കൊന്നു

അതിർത്തികൾക്കിടയിലെ സീറോ ലൈനിൽ നിന്ന് മൃതദേഹം ഇനിയും നീക്കം ചെയ്തിട്ടില്ല

അതിർത്തിയിലൂടെ നുഴഞ്ഞ്കയറിയ പാക് ഭീകരനെ സൈന്യം വെടിവച്ച് കൊന്നു
Pathankot: Border Security Force (BSF) soldiers patrol the border fence at Bamial border in Pathankot on Monday. The security has been beefed up in the wake of the recent attacks. PTI Photo (PTI1_4_2016_000243B)

ശ്രീനഗർ: അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാക് ഭീകരനെ സൈന്യം വെടിവച്ച് കൊന്നു. ജമ്മു കാശ്‌മീരിലെ കത്തുവ മേഖലയിലായിരുന്നു ഈ സംഭവം. കത്തുവ മേഖലയിലെ ഹിരാനഗർ പ്രദേശത്ത് അന്താരാഷ്ട്ര അതിർത്തിയിൽ കാവൽ നിന്ന ബിഎസ്എഫ് ജവാനാണ് ഭീകരനെ വെടിവച്ച് വീഴ്ത്തിയത്.

ബോബിയ പോസ്റ്റിനോട് ചേർന്ന അതിർത്തിയിൽ ആളനക്കം ശ്രദ്ധയിൽപെട്ടാണ് ബിഎസ്എഫ് ജവാൻ വെടിയുതിർത്തത്. ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം. ജവാൻ മുന്നറിയിപ്പ് നൽകിയിട്ടും ഭീകരൻ അതിർത്തി മുറിച്ചുകടക്കാൻ ശ്രമിച്ചുവെന്നാണ് സൈന്യം പുറത്തുവിട്ടിരിക്കുന്നത്.

ഇരു രാജ്യങ്ങളുടെയും അതിർത്തികൾക്കിടയിലെ സീറോ ലൈനിൽ പാക് അതിർത്തിയോട് ചേർന്നാണ് മൃതദേഹം കിടക്കുന്നത്. ഇത് ഇവിടെ നിന്ന് നീക്കം ചെയ്തിട്ടില്ലെന്നാണ് വിവരം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pakistani intruder shot dead in kathua