ന്യൂഡൽഹി: ജമ്മുകാഷ്മീരിലെ നിയന്ത്രണരേഖയിൽ ഇന്ത്യയുടെ വ്യോമാതിർത്തി കടന്ന് പാക് ഹെലികോപ്റ്ററിന്റെ നിരീക്ഷണ പറക്കൽ. നിയന്ത്രണരേഖയിൽ ഹെലികോപ്റ്റർ 300 മീറ്ററോളം കടന്നുകയറി. ബുധനാഴ്ച രാവിലെ 9.45 ന് പൂഞ്ചിലെ ഗുൽപുർ സെക്ടറിലായിരുന്നു സംഭവം.
പാക് സൈന്യത്തിന്റെ എംഐ-17 ഹെലികോപ്റ്ററാണ് അതിർത്തിയിൽ കടന്നുകയറി നിരീക്ഷണ പറക്കൽ നടത്തിയത്. ഉടൻ തന്നെ ഹെലികോപ്റ്റർ മടങ്ങിപ്പോകുകയും ചെയ്തതായി സൈനികവൃത്തങ്ങള്‍ വ്യക്തമാക്കി.
ഹൈലിക്കോപ്റ്ററിനറെ നീക്കം നിരീക്ഷിച്ച സൈന്യം ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വിവരം ധരിപ്പിച്ചു. ഇന്ത്യയുടെ ഭാഗത്തുനിന്നും ഹെലികോപ്റ്ററിനു നേരെ ആക്രമണം ഉണ്ടായില്ല. പ്രദേശത്ത് സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.