scorecardresearch

'നരേന്ദ്ര മോദി ഭീകരന്‍; ആര്‍എസ്എസ് ഭീകര സംഘടന': പാക്കിസ്ഥാൻ

"ഗുജറാത്തിലെ മുസ്ലിംകളെ കൊന്ന അയാളുടെ കയ്യില്‍ അവരുടെ രക്തം പുരണ്ടിരിക്കുകയാണ്"

"ഗുജറാത്തിലെ മുസ്ലിംകളെ കൊന്ന അയാളുടെ കയ്യില്‍ അവരുടെ രക്തം പുരണ്ടിരിക്കുകയാണ്"

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Khawaja Muhammad Asif

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരനാണെന്നും ഇന്ത്യ ഭരിക്കുന്നത് ആര്‍എസ്എസ് എന്ന ഭീകരനാണെന്നും വിശേഷിപ്പിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ്. 'പാക്കിസ്ഥാന്‍ ഭീകരവാദം കയറ്റുമതി ചെയ്യുകയാണെന്നാണ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞത്. എന്നാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി തന്നെ ഒരു ഭീകരനാണ്. ഗുജറാത്തിലെ മുസ്ലിംകളെ കൊന്ന അയാളുടെ കയ്യില്‍ അവരുടെ രക്തം പുരണ്ടിരിക്കുകയാണ്' ആസിഫ് പറഞ്ഞു. ഒരു ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Advertisment

അടുത്തിടെ ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിനിടെ പാക്കിസ്ഥാനെതിരെ സുഷമ സ്വരാജും ഇന്ത്യന്‍ പ്രതിനിധികളും ആഞ്ഞടിച്ചിരുന്നു. പാക്കിസ്ഥാന്‍ ഭീകരരെ സൃഷ്ടിക്കുന്ന രാജ്യമാണെന്നു പറഞ്ഞ അവര്‍, സൗഹൃദം സ്ഥാപിക്കാനുള്ള നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ പാക്കിസ്ഥാന്‍ പരാജയപ്പെടുത്തിയെന്നും കുറ്റപ്പെടുത്തി.

ഇന്ത്യ ഐഐടിയും എയിംസും സ്ഥാപിക്കുമ്പോള്‍ പാക്കിസ്ഥാന്‍ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ പോലുള്ള ഭീകരസംഘടനകളാണു സ്ഥാപിക്കുന്നത്. ഇന്ത്യ ദാരിദ്ര്യത്തോടു പൊരുതുമ്പോള്‍ ഞങ്ങളോടു പൊരുതാനാണു പാക്കിസ്ഥാന്റെ ശ്രമം. ഭീകരതയും കാലവസ്ഥാ വ്യതിയാനവുമാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളെന്നുമാണ് സുഷമാ സ്വരാജ് പറഞ്ഞത്.

Narendra Modi Pakistan Rss Sushama Swaraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: