/indian-express-malayalam/media/media_files/2025/10/29/pak-afgan-conflict-2025-10-29-16-04-02.jpg)
Pakistan-Afghanistan Conflict Updates
Pakistan-Afghanistan Conflict Updates: കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികളും ഒരു സ്ത്രീയുമടക്കം പത്ത് പേർ കൊല്ലപ്പെട്ടെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഖോസ്റ്റ് പ്രവിശ്യയിൽ തിങ്കളാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. ഖോസ്റ്റിലെ ഗുർബുസ് ജില്ലയിലെ മുഗൾഗായ് പ്രദേശത്താണ് വ്യോമാക്രമണം ഉണ്ടായതെന്ന് താലിബാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
Also Read:പാക്കിസ്ഥാൻ സൈനിക ആസ്ഥാനത്ത് ആക്രമണം; മൂന്ന് മരണം
'ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഖോസ്റ്റ് പ്രവിശ്യയിലെ മുഗൾഗായ് പ്രദേശത്തുണ്ടായ വ്യോമാക്രമണത്തിൽ ഒൻപത് കുട്ടികളും ഒരു സ്ത്രീയും രക്തസാക്ഷിത്വം വഹിച്ചു. കൊല്ലപ്പെട്ടവരിൽ അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളും ഉൾപ്പെടുന്നു.' ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്- സബിഹുള്ള മുദാഹിദ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
Also Read:പാക്- അഫ്ഗാൻ സംഘർഷം; ഇസ്താംബൂളിൽ നടന്ന ചർച്ച പരാജയം
2021-ൽ താലിബാൻ അഫ്ഗാനിൽ അധികാരത്തിൽ എത്തിയതിന് ശേഷം പാക്കിസ്ഥാനുമായി നിരന്തരം സംഘർഷത്തിലാണ്. അഫ്ഗാനിലെ കാബൂൾ, ഖോസ്റ്റ്, ജലാലാബാദ്, പക്തിക എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള പാക് ആക്രമണ പരമ്പരകൾ സംഘർഷത്തിന്റെ തീവ്രത വർധിപ്പിക്കുകയാണ്.
Also Read:പാക്-അഫ്ഗാൻ സംഘർഷം പരിഹരിക്കാൻ എളുപ്പമെന്ന് ട്രംപ്
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് നേരത്തെ തുർക്കിയുടെയും ഖത്തറിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടത്തിയെങ്കിലും ഫലപ്രാപ്തിയിൽ എത്തിയിരുന്നില്ല. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും രാജ്യതാൽപര്യത്തിന് എതിരായ നീക്കങ്ങളെ ചെറുക്കുമെന്നുമാണ് അഫ്ഗാന്റെ നിലപാട്. എന്നാൽ അഫ്ഗാൻ വാദത്തെ പാക്കിസ്ഥാൻ നിഷേധിക്കുകയാണ്. അതേസമയം സംഘർഷത്തിൽ ഇതിനോടകം നൂറിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
Read More: നിലപാടിൽ മാറ്റമില്ല; ട്രംപ് ഫാസ്റ്റാണെന്ന് ആവർത്തിച്ച് മംദാനി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us