ജമ്മു: ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറിലെ അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തി. രാവിലെ 7.30 ഓടെയാണ് അതിർത്തിയിൽ നിലയുറപ്പിച്ച ഇന്ത്യൻ സൈന്യത്തിന്റെ നേരെ പാക് സൈന്യം വെടിയുതിർത്തത്.

ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ ഏതാണ്ട് 25 മിനിറ്റോളം ഇവിടെ പരസ്പരം വെടിയുതിർത്തു. അതേസമയം പുൽവാമ ജില്ലയിൽ നടന്ന സംഘട്ടനത്തിൽ രണ്ട് ഭീകരർ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു.

ഇന്നലെ രാത്രിയാണ് ഭീകരരുടെ സാന്നിദ്ധ്യം സംബന്ധിച്ച് സൈന്യത്തിന് അറിയിപ്പ് ലഭിച്ചത്. കാശ്മീർ പൊലീസിന്റെ കൂടി സഹായത്തോടെയാണ് പുൽവാമ ജില്ലയിലെ തഹാമ വില്ലേജിലേക്ക് സൈന്യം ഇന്ന് രാവിലെ എത്തിയത്.

അതേസമയം ഇന്ത്യ-പാക് അതിർത്തിയിൽ അടുത്ത മാസങ്ങളിൽ രൂക്ഷമായ ആക്രമണം ഉണ്ടായിട്ടുണ്ട്. രൂക്ഷമായ ഏറ്റുമുട്ടലാണ് ഇരുഭാഗത്തും ഉണ്ടാകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ