ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ ഇന്നു രാവിലെ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ ഭിംബര്‍ ഗലിയിലും പൂഞ്ച് സെക്ടറിലുമാണ് പാക് സൈന്യത്തിന്റെ ആക്രമണം. റിപ്പോര്‍ട്ടുകള്‍ പ്രകാരം രാവിലെ 6:45 നാണ് ആക്രമകണം ആരംഭിച്ചത്. പ്രകോപനങ്ങളൊന്നുമില്ലാതെ നടത്തിയ ആക്രമണത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തിങ്കളാഴ്ച നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പതു വയസുള്ള പെണ്‍കുട്ടിയും ഒരു ജവാനും കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
‘രജൗറി സെക്ടറിലും പൂഞ്ചിലും യാതൊരു പ്രകോപനവുമില്ലാതെയാണ് ഇന്ത്യന്‍ സൈന്യത്തിനു നേരെ പാക് സൈന്യം ആക്രമണം നടത്തിയത്. ശക്തമായിതന്നെ ഇതിനെതിരെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചിട്ടുണ്ട്.’ സൈനിക വക്താവ് അറിയിച്ചു.