ശ്രീനഗർ: ജമ്മുകാഷ്മീരിലെ നൗഷേരയിൽ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്താന്റെ പ്രകോപനം. പാക് വെടിവയ്പിൽ ഒരാൾ മരിച്ചു. പ്രദേശവാസിയായ 35കാരിയായ സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ രണ്ടു പേർക്ക് പരുക്കേറ്റു.

120 എംഎം മോര്‍ട്ടാര്‍സ് ഉപയോഗിച്ചാണ് ആക്രമണം നടന്നത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടി ആരംഭിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം പാകിസ്താാന്റെ ബങ്കറുകള്‍ ഇന്ത്യ തകര്‍ക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് തിരിച്ചടി.

സൈനിക പോസ്റ്റിന് നേരെ 82 എംഎം 120 എംഎം മോര്‍ട്ടാറുകള്‍ ഉപയോഗിച്ച് പാകിസ്താന്‍ ആക്രമണം നടത്തുന്നതായി സൈനികവക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ മാസം മാത്രം ആറോളം വെടിനിര്‍ത്തല്‍ കരാറാണ് പാകിസ്താന്‍ ലംഘിച്ചത്. മെയ് 1ന് രണ്ട് സിആര്‍പിഎഫ് ജവാന്മാരുടെ തല പാക് സൈന്യം വെട്ടിയതിന് പിന്നാലെയാണ് അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതമായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ