ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനം സൃഷ്ടിചച്ച് പാക്കിസ്ഥാൻ. ജമ്മു കാശ്മീരിലെ ബാലകോട് സെക്ടറിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ ആക്രമണം തുടങ്ങിയതെന്ന് വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ഈ ആക്രമണത്തിൽ ഇതുവരെയായും ആർക്കും പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടില്ല. നൗഷര, റജൗരി ജില്ലകളിലായി പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി ആക്രമണം ഉണ്ടാകുന്നുണ്ട്. ഞായറാഴച രാവിലെ മുതൽ പാക്കിസ്ഥാനിൽ നിന്ന് ഷെല്ലാക്രമണം രൂക്ഷമായതിനെ തുടർന്ന് ആയിരത്തിലധികം പേരെ ഇവിടെ നിന്ന് മാറ്റിപ്പാർപ്പിച്ചിരുന്നു.

14 വയസുള്ള കുട്ടിയടക്കം നൗഷര ജില്ലയിൽ രണ്ട് മരണമാണ് പാകിസ്ഥാന്റെ ആക്രമണത്തിൽ ഉണ്ടായത്. ബാലകോര സെക്ടറിലെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്.

updating…

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ