ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ ട്രെയിനിനു തീപിടിച്ച് 73 പേർ മരിച്ചു. കറാച്ചിയിൽനിന്നു ലാഹോറിലേക്ക് പോവുകയായിരുന്ന ടെസ്ഗാം എക്‌സ്പ്രസിനാണ് തീപിടിച്ചത്. ലാഹോറിൽനിന്നും 400 കിലോമീറ്റർ അകലെ റഹിം യാർ ഖാനിനു സമീപത്തുളള ലിഖ്വാത്പൂരിലെത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. മൂന്നു ബോഗികൾ കത്തിനശിച്ചു.
പരുക്കേറ്റവരിൽ നിരവധി പേരുടെ നില അതീവഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. തീപിടിത്തമുണ്ടായപ്പോൾ രക്ഷപ്പെടാനായി യാത്രക്കാർ ട്രെയിനിൽനിന്നും പുറത്തേക്ക് ചാടിയതാണ് മരണസംഖ്യ കൂടാൻ കാരണമായതെന്ന് റഹീം യാർ ഖാൻ ജില്ലയിലെ രക്ഷാപ്രവർത്തന തലവൻ ബാഖിർ ഹുസൈൻ പറഞ്ഞതായി ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
مسافر ٹرین میں آگ سلنڈر پھٹنے سے لگی، اب تک 10 افراد کے جاں بحق ہونے کی تصدیق کی جاچکی ہے#RahimYarKhan #TezgamExpress #PakistanRailways #ShaikhRasheed #DawnNews pic.twitter.com/BfoLW6pX2r
— DawnNews (@Dawn_News) October 31, 2019
യാത്രക്കാർ അനധികൃതമായി ട്രെയിനിൽ കൊണ്ടുപോയ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. യാത്രക്കാർ പ്രഭാത ഭക്ഷണം തയ്യാറാക്കി കൊണ്ടിരിക്കുമ്പോഴാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ടുകൾ.
Deeply saddened by the terrible tragedy of the Tezgam train. My condolences go to the victims' families & prayers for the speedy recovery of the injured. I have ordered an immediate inquiry to be completed on an urgent basis.
— Imran Khan (@ImranKhanPTI) October 31, 2019
അപകടത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നടുക്കം രേഖപ്പെടുത്തി. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്താൻ ഉത്തരവിട്ടതായും അദ്ദേഹം ട്വീറ്റ് ചെയ്തു.