ഇ​സ്‌​ലാ​മാ​ബാ​ദ്: അ​തി​ർ​ത്തി​യി​ൽ വെ​ടി​വ​യ്പ് ന​ട​ത്തു​ന്ന​താ​യി ആ​രോ​പി​ച്ച് ഇ​ന്ത്യ​ൻ ഡെപ്യൂ​ട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​ര്‍ ജെപി സിംഗിനെ പാ​കിസ്താ​ൻ വി​ളി​ച്ചു​വ​രു​ത്തി. ഇ​ന്ത്യ​ൻ വെ​ടി​വെ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് പാക് നടപടി.

ട​ൻ​ഡാ​ർ, സ​ബ​സ്കോ​ട്ട്, ഖു​റാ​ത്ത, ബ​രോ​ൺ, ബ​ഗ്സ​ർ, ഖ​ഞ്ജ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ത്യ കരാര്‍ ലംഘിച്ച് വെ​ടി​വ​യ്പ് ന​ട​ത്തു​ക​യാ​ണെ​ന്നാ​ണ് പാ​ക് ആ​രോ​പ​ണം. കഴിഞ്ഞ ദിവസം നൗഷേരയില്‍ പാക് വെടിവയ്പിൽ ഒരാൾ മരിച്ചിരുന്നു. പ്രദേശവാസിയായ 35കാരിയായ സ്ത്രീയാണ് മരിച്ചത്.

120 എംഎം മോര്‍ട്ടാര്‍സ് ഉപയോഗിച്ചാണ് ആക്രമണം നടന്നത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും തിരിച്ചടിച്ചിരുന്നു. കഴിഞ്ഞ ദിവസം പാകിസ്താാന്റെ ബങ്കറുകള്‍ ഇന്ത്യ തകര്‍ക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.
സൈനിക പോസ്റ്റിന് നേരെ 82 എംഎം 120 എംഎം മോര്‍ട്ടാറുകള്‍ ഉപയോഗിച്ച് പാകിസ്താന്‍ ആക്രമണം നടത്തുന്നതായി സൈനികവക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ മാസം മാത്രം ആറോളം വെടിനിര്‍ത്തല്‍ കരാറാണ് പാകിസ്താന്‍ ലംഘിച്ചത്. മെയ് 1ന് രണ്ട് സിആര്‍പിഎഫ് ജവാന്മാരുടെ തല പാക് സൈന്യം വെട്ടിയതിന് പിന്നാലെയാണ് അതിര്‍ത്തി വീണ്ടും സംഘര്‍ഷഭരിതമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook