ഇസ്‌ലാമാബാദ്: അതിർത്തിയിൽ ഇന്ത്യ-പാക് സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 8 വയസുകാരൻ കൊല്ലപ്പെട്ടെന്ന കാരണത്തിൽ ഇന്ത്യൻ ഹൈക്കമ്മിഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു. അതിർത്തിയിൽ പ്രകോപനമില്ലാതെ ഇന്ത്യ നടത്തിയ വെടിവയ്‌പിൽ എട്ട് വയസുകാരൻ മരിച്ചതാണ് കാരണം.

പാക് അധീന കശ്മീരിൽ ക്വയ്റാട്ട സെക്ടറിൽ ആണ് അയൻ സഹീദ് എന്ന ബാലൻ കൊലപ്പെട്ടത്. ഇതേ തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്നാണ് പാക്കിസ്ഥാൻ ഉയർത്തിയ വാദം. ഇത് അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

ദക്ഷിണേഷ്യൻ രാജ്യങ്ങളുടെയും സാർക്കിന്റെയും ചുമതലയുളള ഡയറക്ടർ ജനറൽ മുഹമ്മദ് ഫൈസലാണ് ഇന്ത്യൻ ഹൈക്കമ്മിഷണർ ജെ.പി.സിങ്ങിനെ വിളിപ്പിച്ച് പ്രതിഷേധം അറിയിച്ചത്. 2018 ൽ മാത്രം ഇന്ത്യ 335 തവണ വെടിനിർത്തൽ കരാർ ലംഘനം നടത്തിയെന്നാണ് ഫൈസൽ ആരോപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ