ന്യൂഡൽഹി: സിവിൽ-സൈനിക ആവശ്യങ്ങൾക്ക് മറ്റ് രാഷ്ട്രങ്ങളുടെ സാറ്റലൈറ്റുകളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ പാക്കിസ്ഥാൻ തീരുമാനിച്ചു. ഈ ലക്ഷ്യവുമായി പാക്കിസ്ഥാൻ സ്വന്തം ബഹിരാകാശ പദ്ധതിക്ക് അടുത്ത സാമ്പത്തിക വർഷം തുടക്കം കുറിക്കും. അതേസമയം ഇത് ‘ഇന്ത്യയ്ക്ക് മുകളിൽ ഒരു കണ്ണ്’ എന്ന അർത്ഥത്തിലാണെന്നാണ് വിമർശനം.

അടുത്ത സാമ്പത്തിക വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ് 4.7 ബില്യൺ ഡോളറാണ്. ഇതിൽ 2.55 ബില്യൺ ഡോളറും മൂന്ന് പുതിയ പദ്ധതികൾക്കാണെന്ന് പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

പാക്കിസ്ഥാൻ മൾട്ടി മിഷൻ സാറ്റലൈറ്റ് (പാക്‌സാറ്റ് – എംഎം1) എന്ന പദ്ധതിക്ക് പുറമേ മൂന്നിടത്ത് പാക്കിസ്ഥാൻ സ്പേസ് ആപ്ലിക്കേഷൻ റിസർച്ച് സെന്ററുകൾ സ്ഥാപിക്കുന്നുണ്ട്.

അതേസമയം, അമേരിക്ക, ഇന്ത്യൻ ബഹിരാകാശ ഗവേഷണവുമായി വളരെയേറെ സഹകരിക്കുന്നതിനാലാണ് പാക്കിസ്ഥാൻ ഇപ്പോൾ സ്വന്തം നിലയ്ക്ക് ബഹിരാകാശ പര്യവേഷണത്തിന് ഇറങ്ങുന്നതെന്ന് പ്രതിരോധ വിദഗ്ദ്ധ മരിയ സുൽത്താൻ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ