/indian-express-malayalam/media/media_files/2025/11/08/afgan-1-2025-11-08-15-10-04.jpg)
Afgan-Pak War Updates
Afgan-Pak War Updates: ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായി നടത്തിയ സമാധാന ചർച്ചകൾ പരാജയമായിരുന്നെന്ന് പാക്കിസ്ഥാൻ. ഖത്തറിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾ ഫലം കണ്ടില്ലെന്നും അതിർത്തിയിൽ സംഘർഷം തുടരുകയാണെന്നും പാക് വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. അതിർത്തിയിൽ പാക്കിസ്ഥാൻ ആക്രമണം തുടരുകയാണെന്ന് അഫ്ഗാന്റെ ആരോപണത്തിന് പിന്നാലെയാണ് പാക് മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്.
Also Read:പാക്- അഫ്ഗാൻ സംഘർഷം; ഇസ്താംബൂളിൽ നടന്ന ചർച്ച പരാജയം
നേരത്തെ ഖത്തറിന്റെയും തുർക്കിയുടെയും മധ്യസ്ഥതയിൽ ഇസ്താബൂളിൽ സമാധാന ചർച്ചകൾ ആരംഭിച്ചിരുന്നു. വെടിനിർത്തലിന് ഇരുപക്ഷവും സമ്മതിച്ചെങ്കിലും അതിർത്തി മേഖലകളിൽ സംഘർഷം പിന്നെയും തുടർന്നു. പാക്കിസ്ഥാൻ നടത്തിയ വെടിവെയ്പ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാൻ ആരോപിച്ചു. ഇതിനുപിന്നാലെ അഫ്ഗനാനിസ്ഥാനും ആക്രമണം പുനരാരംഭിച്ചു.
Also Read:പാക്-അഫ്ഗാൻ സംഘർഷം പരിഹരിക്കാൻ എളുപ്പമെന്ന് ട്രംപ്
2022-ലെ ദോഹ സമാധാന ഉടമ്പടി പാലിക്കുന്നതിൽ അഫ്ഗാനിസ്ഥാൻ പരാജയപ്പെട്ടെന്ന് ചർച്ചകളിൽ പങ്കെടുത്ത പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. അഫ്ഗാൻ ജനതയുടെ താൽപര്യത്തിന് വിരുദ്ധമായ നടപടികളാണ് താലിബാൻ നേതൃത്വം നൽകുന്ന ഭരണകൂടത്തിൽ നിന്ന് ഉണ്ടാകുന്നതെന്നും ഖ്വാജ ആസിഫ് ആരോപിച്ചു.
Also Read:പാക്-അഫ്ഗാൻ അതിർത്തി സംഘർഷത്തിന് താത്കാലിക വിരാമം; 48 മണിക്കൂർ വെടിനിർത്തൽ
അതേസമയം, സമാധാനനീക്കങ്ങൾക്ക് തടസ്സം നിൽക്കുന്നത് പാക്കിസ്ഥാനാണെന്നും ഖത്തറിന്റെ തുർക്കിയുടെയും സമാധാനശ്രമങ്ങൾക്ക് നന്ദിയുണ്ടെന്നും അഫ്ഗാൻ സർക്കാർ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. തങ്ങളുടെ രാജ്യത്തിന്റെ ഒരുഭാഗവും മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിക്കുവാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Read More:വരും വർഷം ഇന്ത്യസന്ദശിക്കുമെന്ന് ട്രംപ്; മോദി മഹാനായ വ്യക്തിയെന്നും യുഎസ് പ്രസിഡന്റ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us