ന്യൂഡൽഹി: ബോലാകോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ ക്യാപുകൾക്കുനേരെയുളള ഇന്ത്യൻ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചേർന്നു. നിയന്ത്രണരേഖ മറികടന്നുളള ഇന്ത്യയുടെ ആക്രമണം ധിക്കാരപരമായ നടപടിയാണെന്നും ഇതിന് ഉചിതമായ സമയത്ത് മറുപടി കൊടുക്കുമെന്നും യോഗത്തിൽ തീരുമാനമായതായി റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു.

IAF surgical strike LIVE Updates:

പാക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി, പ്രതിരോധ മന്ത്രി പർവേശ് ഖട്ടക്, പട്ടാള മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ, നാവികസേനാ മേധാവി സഫർ മെഹമൂദ് അബ്ബാസി, വ്യോമസേന മേധാവി മുജാഹിദ് അൻവർ ഖാൻ തുടങ്ങിയവർ ദേശീയ സുരക്ഷാ കൗൺസിൽ യോഗത്തിൽ പങ്കെടുത്തു. പാക്കിസ്ഥാനിലെ നാഷണൽ കമ്മാന്റ് അതോറിറ്റിയുടെ യോഗം നാളെ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിളിച്ചുചേർത്തിട്ടുണ്ട്. പാക്കിസ്ഥാൻ പാർലമെന്റിലെ രണ്ട് സഭകളുടെയും സംയുക്ത യോഗവും വിളിച്ചുചേർക്കാൻ തീരുമാനമായി.

സായുധ സേനകളോടും രാജ്യത്തെ പൗരന്മാരോടും ഏത് സാഹചര്യത്തേയും നേരിടാൻ ഒരുങ്ങിയിരിക്കണം എന്ന് പ്രധാനമന്ത്രി നിർദേശിച്ചതായും റിപ്പോർട്ടുണ്ട്. ആഗോള തലത്തിൽ പിന്തുണ ആർജ്ജിക്കാനുളള ശ്രമങ്ങളും ഇമ്രാൻ ഖാൻ ആരംഭിച്ചതായി റിപ്പോർട്ടുകളുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook