scorecardresearch
Latest News

ഇന്ത്യ കരാർ ലംഘിച്ചു, തിരിച്ചടിക്കാൻ അവകാശമുണ്ട്: പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി

പാക്കിസ്ഥാനിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഷാ മഹമൂദ് ഖുറേഷിയുടെ പ്രതികരണം

Shah Mahmood Qureshi, pakistan

ഇസ്‌ലാമാബാദ്: നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ കരാർ ലംഘനം നടത്തിയതായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. ഇന്ത്യക്ക് തിരിച്ചടി നൽകാൻ പാക്കിസ്ഥാന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഷാ മഹമൂദ് ഖുറേഷിയുടെ പ്രതികരണം.

ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ബാലാക്കോട്ടിലെ ഏറ്റവും വലിയ പരിശീലന ക്യാംപ് തകർത്തതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മൗലാന യൂസഫ് അസ്ഹറാണ് ക്യാംപിന് നേതൃത്വം നൽകിയിരുന്നത്. ഈ ഓപ്പറേഷനിൽ നിരവധി ജെയ്ഷെ മുഹമ്മദ് ഭീകരരും അവരുടെ മുതിർന്ന കമാൻഡറും കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

IAF Air Strike in Pakistan LIVE Updates:

Read: സൈനിക നീക്കമല്ല, ലക്ഷ്യം ഭീകരര്‍ മാത്രം: വിദേശകാര്യ സെക്രട്ടറി

ഇന്ത്യൻ യുദ്ധവിമാനം നിയന്ത്രണരേഖ മറികടന്നുവെന്ന് നേരത്തെ പാക്കിസ്ഥാൻ സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നും സമയോചിതമായ പ്രതികരണമുണ്ടായതിനാല്‍ വിമാനം തിരിച്ചു പോയെന്നും ആർക്കും പരുക്കേറ്റിട്ടില്ലെന്നും പാക് വ്യോമസേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

ആക്രമണത്തെക്കുറിച്ചുളള ഇന്ത്യൻ സ്ഥിരീകരണത്തിനു പിന്നാലെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടിയന്തര യോഗം വിളിച്ചതായും റിപ്പോർട്ടുകളുണ്ട്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pakistan reserves right to retaliate pak foreign minister