ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിന് പിന്നാലെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണം രൂക്ഷമായി. അതേസമയം ഇന്ത്യയുടെ അതിർത്തി കടന്നുളള ആക്രമണത്തിന് മറുപടിയെന്നോണം ഒരു വീഡിയോ പാക് സൈന്യം പുറത്തുവിട്ടു.

വീഡിയോയിൽ ഇന്ത്യൻ എയർ ഫോഴ്സ് വിങ് കമ്മാന്റർ അഭിനന്ദൻ എന്നയാൾ പാക് തടവിലാണെന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ അതിർത്തി കടന്ന ആട്ടിടയനെ പിടികൂടി ഇന്ത്യൻ വ്യോമസേനയുടെ യൂനിഫോം അണിയിച്ച് വ്യാജമായി നിർമ്മിച്ചതാണ് വീഡിയോ എന്ന് ഇന്ത്യൻ വ്യോമസേന വ്യക്തമാക്കി. ഇന്ത്യയുടെ എല്ലാ സൈനിക ഉദ്യോഗസ്ഥരും ഇന്ത്യയിൽ സുരക്ഷിതരാണ്. പാക്കിസ്ഥാന്റെ ആരോപണം തെറ്റാണെന്നും ഇന്ത്യ പറഞ്ഞു.

India-Pakistan LIVE News Updates:

ഇന്ത്യൻ വ്യോമാതിർത്തി കടന്ന പാക്കിസ്ഥാൻ വിമാനങ്ങളെ വ്യോമസേന തുരത്തിയതായി മുതിർന്ന ഓഫിസർ പിടിഐയോട് പറഞ്ഞു. നൗഷേറ സെക്ടറിലാണ് ഇന്നു രാവിലെ പാക് വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചത്. ഉടൻ തന്നെ പെട്രോളിലായിരുന്ന ഇന്ത്യൻ വിമാനങ്ങൾ അവയെ തുരത്തി ഓടിക്കുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.

Read: ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് ജെയ്‌ഷെ ഭീകരരെ സൈന്യം വധിച്ചു

ഇന്നു രാവിലെ മൂന്നു പാക്കിസ്ഥൻ എഫ്-16 വിമാനങ്ങളാണ് നിയന്ത്രണരേഖ മറികടന്ന് എത്തിയതെന്ന് ജമ്മു കശ്മീരിലെ ഉന്നത വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സ്ഫോടക വസ്തുക്കൾ പ്രയോഗിക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും വ്യക്തമാക്കി.

Read: ബാലാക്കോട്ട് വ്യോമാക്രമണം; തീവ്രവാദത്തെ ചെറുക്കാനെന്ന് സുഷമ സ്വരാജ്

അതേസമയം, ബാലാകോട്ട് ആക്രമണത്തിന് തിരിച്ചടിയായി നിയന്ത്രണരേഖ മറികടന്ന് വ്യോമാക്രമണം നടത്തിയെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് ഫൈസൽ ട്വീറ്റ് ചെയ്തു. ആക്രമണത്തിൽ ആർക്കും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് കാണിക്കാനും സ്വയം പ്രതിരോധിക്കാനുളള കഴിവുണ്ടെന്ന് കാണിക്കാനുമായിരുന്നു ആക്രമണം എന്നും ട്വീറ്റിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook