scorecardresearch

ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാക്കിസ്ഥാൻ ഭീകര ലോഞ്ച് പാഡുകൾ മാറ്റി സ്ഥാപിച്ചതായി ബിഎസ്എഫ്

ഡ്രോണുകൾ, ഗ്രൗണ്ട് സർവൈലൻസ് റഡാറുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ പറഞ്ഞു

ഡ്രോണുകൾ, ഗ്രൗണ്ട് സർവൈലൻസ് റഡാറുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ പറഞ്ഞു

author-image
WebDesk
New Update
Army Jammu Kashmir

ഫയൽ ഫൊട്ടോ

ജമ്മു: ഓപ്പറേഷൻ സിന്ദൂറിനു ശേഷം പാക്കിസ്ഥാൻ ഭീകര ലോഞ്ച് പാഡുകൾ മാറ്റി സ്ഥാപിച്ചുവെന്ന് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്). ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഏഴു മാസങ്ങൾക്ക് മുൻപ് ഇന്ത്യ നടത്തിയ സൈനിക നീക്കത്തിൽ പാക്കിസ്ഥാന്റെ അതിർത്തി പോസ്റ്റുകൾക്കും ഭീകര താവളങ്ങൾക്കും കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു.

Advertisment

ഓപ്പറേഷൻ സിന്ദൂരത്തിന് ശേഷം ഭീകര താവളങ്ങൾ അതിർത്തിയിൽ നിന്ന് പാക്കിസ്ഥാൻ മാറ്റി സ്ഥാപിച്ചിരുന്നു. എന്നാൽ, സിയാൽകോട്ട്, സഫർവാൾ തുടങ്ങിയ മേഖലകളിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം നിലവിൽ 12 ലോഞ്ച് പാഡുകളും, നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് ഉൾപ്രദേശങ്ങളിലായി മറ്റു 60 ലോഞ്ച് പാഡുകളും വീണ്ടും സജീവമായിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ ബിഎസ്എഫ് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ വിക്രം കൻവാർ പറഞ്ഞു.

Also Read: സൈബർ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്മാർട്ട്ഫോണുകളിൽ 'സഞ്ചാർ സാഥി' ആപ്പ് നിർബന്ധമാക്കാൻ കേന്ദ്ര നിർദേശം

ഓരോ ലോഞ്ച് പാഡിലും രണ്ടോ മൂന്നോ ഭീകരർ വീതമുള്ള ചെറിയ സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്. ഇവർ ഇടയ്ക്കിടെ സ്ഥലം മാറിക്കൊണ്ടിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഡ്രോണുകൾ, ഗ്രൗണ്ട് സർവൈലൻസ് റഡാറുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് അതിർത്തിയിൽ ബിഎസ്എഫ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാൻ ഉപേക്ഷിച്ചു പോയ പല പോസ്റ്റുകളിലേക്കും റേഞ്ചർമാർ തിരിച്ചെത്തിയതായി ബിഎസ്എഫ് ഐജി ശശാങ്ക് ആനന്ദ് പറഞ്ഞു.

Advertisment

Also Read: ചെങ്കോട്ട സ്ഫോടനക്കേസ്: കശ്മീർ താഴ്‌വരയിൽ ഒരേസമയം 8 ഇടങ്ങളിൽ എൻ‌ഐ‌എ റെയ്ഡ്

2019 മുതൽ ഡ്രോണുകൾ ഒരു പുതിയ ഭീഷണിയായി ഉയർന്നുവന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മാറ്റങ്ങൾക്കൊപ്പം ബി‌എസ്‌എഫ് വേഗത കൂട്ടിയിട്ടുണ്ടെന്നും നമ്മൾ സൈനികരെ പരിശീലിപ്പിക്കുക മാത്രമല്ല, കൗണ്ടർ-ഡ്രോൺ സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രിൽ 22-ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് മറുപടിയായാണ് മേയ് 6, 7 തീയതികളിലായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തിരിച്ചടി നടത്തിയത്. 

Read More: ബിഹാർ തിരഞ്ഞെടുപ്പിലെ റെക്കോർഡ് പോളിങ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി: നരേന്ദ്ര മോദി

Pakistan Bsf Operation Sindoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: