scorecardresearch

Jammu Kashmir Terror Attack: പഹൽഗാം ഭീകരാക്രമണം; നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് പാക്കിസ്ഥാൻ

Pahalgam Terror Attack: കഴിഞ്ഞ രണ്ട് ദിവസമായി പ്രധാനമന്ത്രി നരേന്ദ്രമോദി 13 രാഷ്ട്രത്തലവൻമാരുമായി വിഷയം സംസാരിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ ഇടപെടൽ കൃത്യമായി ലോകനേതാക്കളെ ധരിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു

Pahalgam Terror Attack: കഴിഞ്ഞ രണ്ട് ദിവസമായി പ്രധാനമന്ത്രി നരേന്ദ്രമോദി 13 രാഷ്ട്രത്തലവൻമാരുമായി വിഷയം സംസാരിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ ഇടപെടൽ കൃത്യമായി ലോകനേതാക്കളെ ധരിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു

author-image
WebDesk
New Update
shehabaz sherif

ഷെഹബാസ് ഷെരീഫ്

Jammu Kashmir Terrorist Attack: ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ആദ്യമായി പ്രതികരിച്ച് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് പാക്കിസ്ഥാൻ തയ്യാറാണെന്ന് ഷെഹബാസ് ഷെരീഫ് തയ്യാറാണെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്കിനെ സംബന്ധിച്ച് ഇന്ത്യ അന്താരാഷ്ട്ര വേദികളിൽ അറിയിച്ചതിനെ തുടർന്നാണ് പാക്ക് പ്രധാനമന്ത്രിയുടെ പുതിയ നീക്കം.

Advertisment

കഴിഞ്ഞ രണ്ട് ദിവസമായി പ്രധാനമന്ത്രി നരേന്ദ്രമോദി 13 രാഷ്ട്രത്തലവൻമാരുമായി വിഷയം സംസാരിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ ഇടപെടൽ കൃത്യമായി ലോകനേതാക്കളെ ധരിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

കേന്ദ്ര വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയുടെ നേതൃത്വത്തിലുള്ള മുതിർന്ന ഉദ്യോഗസ്ഥരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര പ്രതിനിധികളെ ആക്രമണത്തിൽ പാക്കിസ്ഥാനുള്ള പങ്ക് ധരിപ്പിച്ചിരുന്നു. കൂടാതെ വിവിധ ലോകരാഷ്ട്രങ്ങൾ സംഭവത്തിൽ അപലപിച്ചു രംഗത്തെത്തിയിരുന്നു. ഇതോടെയാണ് സംഭവത്തിൽ പ്രതികരണവുമായി പാക്ക് പ്രധാനമന്ത്രി രംഗത്തെത്തിയത്. 

അതേസമയം, പാക്കിസ്ഥാന് ഇനി ഒരു തുള്ളി വെള്ളം കൊടുക്കില്ലെന്ന്  കേന്ദ്ര ജലവകുപ്പ് മന്ത്രി സി.ആർ പാട്ടീൽ വ്യക്തമാക്കി. സിന്ധുനദീജല കരാർ മരവിപ്പിച്ച പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. നദീജലം പാക്കിസ്ഥാന് നൽകാതിരിക്കാനുള്ള പദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഹ്രസ്വകാല , ദീർഘകാല നടപടികൾ ഇതിനായി സ്വീകരിക്കുമെന്നും സി.ആർ.പാട്ടീൽ മധ്യമങ്ങളോട് വ്യക്തമാക്കി. 

Advertisment

പാക്കിസ്ഥാന്  നദീജലം ലഭിക്കാതിരിക്കാനായി മൂന്ന് തലങ്ങളിലുള്ള നടപടികളാണ് ഇന്ത്യ സ്വീകരിക്കാനിരിക്കുന്നത്. അടിയന്തരഘട്ടം പൂർത്തിയാക്കിയാലുടൻ ഹ്രസ്വകാല, ദീർഘകാല പദ്ധതികളും ആലോചിക്കുമെന്നും ജലവകുപ്പ് മന്ത്രി വ്യക്തമാക്കി. നദിയ്ക്ക് കുറുകെ അണക്കെട്ടുകൾ നിർമിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇന്ത്യ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സിന്ധു നദിയും പോഷക നദികളായ  ഝലം, ചെനാബ്, രവി, ബിയാസ്, സത്ലജ് എന്നിവയിൽ നിന്നുമുള്ള ജലവിതരണവും നിർത്തലാക്കാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നത്. ഈ നദികളിൽ ജലമാണ് പാക്കിസ്ഥാന്റെ പ്രധാന ജലസോത്രസ്സ്. കരാറിൽ നിന്ന് ഇന്ത്യ പിന്മാറുന്നത് പാക്കിസ്ഥാനിലെ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കും. 

Read More

Terrorist Attack Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: