പാരീസ്: ഭീകരവാദത്തെ തടയുന്നതിലും ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തടയുന്നതിലും ജെയ്ഷ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ പോലുള്ള ഭീകരവാദ സംഘടനകള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിലും പാക്കിസ്ഥാന്‍ പരാജയപ്പെട്ടെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുന്നതായും എഫ്എടിഎഫ് പറഞ്ഞു.

സാമ്പത്തിക സഹായമില്ലാതെ ഭീകരവാദ സംഘടനങ്ങള്‍ക്ക് നിലനില്‍ക്കാനാകില്ലെന്നും സംഘടന പറഞ്ഞു. പാക്കിസ്ഥാനുമൊത്ത് സഹകരിച്ചു പോകുമെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞ ജൂണിലായിരുന്നു പാക്കിസ്ഥാന്‍ സംഘടനയുടെ ഗ്രേ ലിസ്റ്റിലിടം നേടിയത്. ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തികസഹായം തടയാനും, കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് 38 രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച രാജ്യാന്തരക്കൂട്ടായ്മയാണ് എഫ്എടിഎഫ്.

ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നല്‍കിയിരുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൊന്നും പാക്കിസ്ഥാന്‍ പാലിച്ചിട്ടില്ലെന്നും സംഘടന അറിയിച്ചു. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ വായ്പകള്‍ വാങ്ങാന്‍ പാകിസ്ഥാന് ബുദ്ധിമുട്ട് നേരിടും

മെയ് 2019 വരെയാണ് പാകിസ്ഥാന് എഫ്എടിഎഫ് സമയം നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ രാജ്യത്തെ ഭീകരവാദസംഘടനകള്‍ക്ക് പണം നല്‍കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കൂട്ടായ്മ പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook