പാക്കിസ്ഥാന്റെ ഔദ്യോഗിക വെബ്സൈറ്റ് അജ്ഞാതരായ ഹാക്കർമാർ ഹാക്ക് ചെയ്തതായി പിടിഐ റിപ്പോർട്ട്. ഇന്ത്യൻ സ്വാാതന്ത്ര്യ ദിനാശംസയും പതാകയും വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത ഹാക്കർമാർ പശ്ചാത്തലത്തിൽ ദേശീയ ഗാനവും നൽകിയിട്ടുണ്ട്. വെബ്സൈറ്റ് തുറന്നാൽ ജനഗണമന കേൾക്കാനാകുന്ന വിധത്തിലാണ് വെബ്സൈറ്റിലെ ഉളളടക്കം ഹാക്കർമാർ മാറ്റിയെഴുതിയത്.

//www.pakistan.gov.pk എന്ന ഔദ്യോഗിക വെബ്സൈറ്റാണ് ഹാക്ക് ചെയ്യപ്പെട്ടത്. അധികം വൈകാതെ തന്നെ സൈറ്റ് പാക്കിസ്ഥാൻ പൂർവ്വ സ്ഥിതിയിലാക്കി. പാക്കിസ്ഥാന്റെ ഈ ഔദ്യോഗിക സർക്കാർ വെബ്സൈറ്റ് രണ്ടാം തവണയാണ് ഹാക്ക് ചെയ്യപ്പെടുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നേരത്തേ, കുൽഭൂഷൺ യാദവിന് വധശിക്ഷ വിധിച്ചപ്പോഴും വലിയ തോതിൽ പാക് ഔദ്യോഗിക വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെട്ടിരുന്നത്. 30 ലധികം സർക്കാർ വെബ്സൈറ്റുകളാണ് ആക്രമിക്കപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ