Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്
കോപ്പയില്‍ ബ്രസീലിയന്‍ കോടുങ്കാറ്റ്; പെറുവിനെ തകര്‍ത്തു
കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിനുള്ള സ്പുട്നിക് വാക്സിന്‍ ഉടന്‍
രാജ്യത്ത് 62,480 പുതിയ കേസുകള്‍; 1,587 മരണം
കിവികളെ കീഴടക്കാന്‍ ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക് സര്‍ക്കാര്‍

കശ്മീരിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു.

ബഹാവല്‍പൂര്‍: ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി പാക് സര്‍ക്കാര്‍. പുല്‍വാമ ഭീകരാക്രമണത്തില്‍ രാജ്യാന്തര സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് പാക് നടപടി. പാക് പഞ്ചാബിലെ ബഹാവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം പാക് സര്‍ക്കാര്‍ പിടിച്ചെടുത്തതായി പാക്കിസ്ഥാന്‍ മന്ത്രി ഫവാദ് ചൗധരി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

കൂടാതെ ജെയ്‌ഷെ മുഹമ്മദ് നിയന്ത്രണത്തിലുള്ള രണ്ട് മദ്രസകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ഇവയുടെ നടത്തിപ്പിന് അഡ്മിനിസ്‌ട്രേററെ വച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം കശ്മീരിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു.

ഭീകരവാദത്തെ തടയുന്നതിലും ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തടയുന്നതിലും ജെയ്ഷ ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയ്ബ പോലുള്ള ഭീകരവാദ സംഘടനകള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിലും പാക്കിസ്ഥാന്‍ പരാജയപ്പെട്ടെന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് നേരത്തെ പറഞ്ഞിരുന്നു. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തെ അപലപിക്കുന്നതായും എഫ്എടിഎഫ് പറഞ്ഞു.

സാമ്പത്തിക സഹായമില്ലാതെ ഭീകരവാദ സംഘടനങ്ങള്‍ക്ക് നിലനില്‍ക്കാനാകില്ലെന്നും സംഘടന പറഞ്ഞു. പാക്കിസ്ഥാനുമൊത്ത് സഹകരിച്ചു പോകുമെന്നും സംഘടന വ്യക്തമാക്കി. കഴിഞ്ഞ ജൂണിലായിരുന്നു പാക്കിസ്ഥാന്‍ സംഘടനയുടെ ഗ്രേ ലിസ്റ്റിലിടം നേടിയത്. ഭീകരസംഘടനകള്‍ക്കുള്ള സാമ്പത്തികസഹായം തടയാനും, കള്ളപ്പണം വെളുപ്പിക്കുന്നത് അവസാനിപ്പിക്കാനും ലക്ഷ്യമിട്ട് 38 രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച രാജ്യാന്തരക്കൂട്ടായ്മയാണ് എഫ്എടിഎഫ്.

ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നല്‍കിയിരുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളൊന്നും പാക്കിസ്ഥാന്‍ പാലിച്ചിട്ടില്ലെന്നും സംഘടന അറിയിച്ചു. ഇതോടെ അന്താരാഷ്ട്ര തലത്തില്‍ വായ്പകള്‍ വാങ്ങാന്‍ പാകിസ്ഥാന് ബുദ്ധിമുട്ട് നേരിടും

മെയ് 2019 വരെയാണ് പാകിസ്ഥാന് എഫ്എടിഎഫ് സമയം നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ രാജ്യത്തെ ഭീകരവാദസംഘടനകള്‍ക്ക് പണം നല്‍കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കൂട്ടായ്മ പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തും.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pakistan govt takes control of jaish e mohammad headquarters

Next Story
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രം നിര്‍മ്മിക്കും: ഹരീഷ് റാവത്ത്Harish Rawat, uttarakhand
The moderation of comments is automated and not cleared manually by malayalam.indianexpress.com