ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന്റെ മകൻ കാസിം ഗിലാനിയാണ് തന്റെ പിതാവിന് കോവിഡ് സ്ഥിരീകരിച്ച കാര്യം ശനിയാഴ്ച ട്വിറ്ററിലൂടെ പങ്കുവെച്ചത്. അഴിമതി കേസില്‍നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ ഹിയറിംഗിന് ശേഷമാണ് 67കാരനായ ഗിലാനിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

“ഇമ്രാൻ ഖാന്റെ സർക്കാരിനും നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയ്ക്കും നന്ദി! നിങ്ങൾ എന്റെ പിതാവിന്റെ ജീവിതം അപകടത്തിലാക്കുന്നതിൽ വിജയിച്ചിരിക്കുന്നു.”

കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍.എ.ബിയുടെ ഹിയറിംഗില്‍ പങ്കെടുത്ത ശേഷം പാകിസ്ഥാന്‍ മുസ്ലിംലീഗ്-നവാസ് പാര്‍ട്ടിയുടെ അധ്യക്ഷനായ ഷെബാസ് ഷാരിഫിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More: മുൻ പാക് താരം ഷാഹിദ് അഫ്രീദിക്ക് കോവിഡ്; രോഗം സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റർ

പാക്കിസ്ഥാൻ ക്രിക്കറ്റർ ഷാഹിദ് അഫ്രീദിക്ക് കഴിഞ്ഞദിവസം കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. പാക്കിസ്ഥാനിൽ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി. മുൻ നായകനും ഓൾറൗണ്ടറുമായ അഫ്രീദി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

“വ്യാഴാഴ്ച മുതൽ എനിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നു. ശരീരം വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. നിർഭാഗ്യവശാൽ എന്റെ കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥനകൾ ആവശ്യമാണ്, ഇൻഷാ അല്ലാഹ്,” എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

നേരത്തെ പാക്കിസ്ഥാന്റെ മുൻ ഓപ്പണർ കൂടിയായിരുന്ന തൗഫീഖ് ഉമറിനും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റർ സഫർ സർഫ്രാസിനും രോഗം സ്ഥിരീകരിച്ചിരുന്നു. മേയ് 24നാണ് തൗഫീഖിന് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലിരിക്കെ സഫർ സർഫ്രാസ് മരണപ്പെടുകയും ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook