Latest News

പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന് വിജയം; ഔദ്യോഗിക ഫലം പുറത്തുവന്നു

കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഇമ്രാൻ ഖാന് സർക്കാർ രൂപീകരണത്തിന് മറ്റു കക്ഷികളുടെ പിന്തുണ തേടേണ്ടി വരും

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവന്നു. 251 സീറ്റുകളിലെ ഫലപ്രഖ്യാപനമാണ് പുറത്തുവന്നത്. ഇമ്രാൻ ഖാന്റെ തെഹരീക് ഇ ഇൻസാഫ് പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 269 ൽ 110 സീറ്റുകളാണ് പിടിഐ നേടിയത്. എന്നാൽ കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഇമ്രാൻ ഖാന് സർക്കാർ രൂപീകരണത്തിന് മറ്റു കക്ഷികളുടെ പിന്തുണ തേടേണ്ടി വരും. കേവല ഭൂരിപക്ഷത്തിന് 137 സീറ്റുകളാണ് വേണ്ടത്.

63 സീറ്റ് നേടി നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (പിഎംഎൽ) പാർട്ടി രണ്ടാം സ്ഥാനത്തെത്തി. 39 സീറ്റുമായി മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയാണ് (പിപിപി) മൂന്നാം സ്ഥാനത്ത്.

അതേസമയം, വോട്ടെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നവാസ് ഷെരീഫിന്റെ പാർട്ടിയടക്കമുളളവർ രംഗത്ത് വന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് വ്യക്തമാക്കി.

ബുധനാഴ്ചയാണ് പാക്കിസ്ഥാനിൽ തിരഞ്ഞെടുപ്പ് നടന്നത്. ദേശീയ അസംബ്ലിയിലെ 272 സീറ്റുകളിലേക്കും പഞ്ചാബ്, സിന്ധ്, ബലൂചിസ്ഥാൻ, ഖൈബർ–പഖ്തൂൺഖ്വ എന്നീ നാലു പ്രവിശ്യാ അസംബ്ലികളിലെ 577 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 137 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

അതിനിടെ, ഇന്ത്യയുമായുളള ബന്ധം മെച്ചപ്പെടുത്താൻ തയ്യാറാണെന്നാണ് പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കവേ ഇമ്രാൻ ഖാൻ വ്യക്തമാക്കി. “ന്യൂഡൽഹി ഒരു ചുവട് മുന്നോട്ട് വച്ചാൽ ഞങ്ങൾ രണ്ട് ചുവട് മുന്നോട്ട് വയ്ക്കും.” എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സേവിക്കുക എന്ന തന്റെ സ്വപ്നം പൂവണിഞ്ഞതിന് ദൈവത്തോട് നന്ദി പറയുന്നുവെന്നും ഇമ്രാൻ അഭിപ്രായപ്പെട്ടു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pakistan election 2018 imran khan awaits final poll tally to begin coalition building

Next Story
സൂപ്പർ മാർക്കറ്റിൽനിന്നും ചോക്ലേറ്റ് മോഷ്‌ടിച്ച പൊലീസുകാരിയെ സിസിടിവി ക്യാമറ കുടുക്കി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express