ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഭൂചലനം. 20 പേർ മരിക്കുകയും 300 ലധികം പേർക്ക് പരുക്കേറ്റെന്നുമാണ് റിപ്പോർട്ടുകള്‍. റിക്ടര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ ആഘാതം പാക് അധീന കശ്മീരിലും ഇന്ത്യയിൽ കശ്മീർ, ചണ്ഡീഗഢ് എന്നിവിടങ്ങളിലും ന്യൂഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലു മുണ്ടായി. 50 ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്.
പാക്കിസ്ഥാനിലെ ന്യൂ മിര്പൂരില്നിന്നു പത്ത് കിലോമീറ്റര്‍ അകലെയാനലനത്തിന്റെ പ്രഭവകേന്ദ്രം. ഉത്തരമേഖലയിലെ നഗരങ്ങളായ ഇസ്ലാമാബാദ്, പെഷാവര്‍, റാവല്‍പിണ്ടി, ലാഹോര്‍ തുടങ്ങിയിടങ്ങളില്‍ ഇതിന്റെ ആഘാതമുണ്ടായിട്ടുണ്ട്.
പാക് അധീന കശ്മീരില്‍ കെട്ടിടം തകര്‍ന്നു വീണതിനെത്തുടർന്നു പരുക്കേറ്റവരെ മിര്‍പൂരിലെ ആശുപത്രിയിലേക്കു മാറ്റി. വൈകിട്ട് നാലരയോടെയാണു ഭൂമി കുലുക്കമുണ്ടായത്.
Read Here: Pakistan earthquake: Nearly 20 dead, over 300 injured; mild tremors felt in Delhi-NCR
