രജൗരിയിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ: വെടിവയ്പ്പും ഷെല്ലാക്രമണവും രൂക്ഷം

ഒൻപത് ഗ്രാമങ്ങളാണ് ഇന്ന് ആക്രമിക്കപ്പെട്ടതായി വിവരം ലഭിച്ചത്

indian army, jammu kashmir

ശ്രീനഗർ: ഇന്ത്യ-പാക് അതിർത്തിയിൽ പാക്കിസ്ഥാൻ രൂക്ഷമായ ഷെല്ലാക്രമണം നടത്തിയതോടെ ഇന്ത്യയും ശക്തമായി തിരിച്ചടിക്കാൻ തുടങ്ങി. രജൗരി സെക്ടറിലെ ചിത്തി ബക്രി എന്ന സ്ഥലത്താണ് പാക്കിസ്ഥാൻ സൈന്യം ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തിയത്. ജനവാസ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പാക് വെടിവയ്പ്പെന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നു. ഇവിടെ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ് ഇന്ത്യൻ സൈന്യം.

ഇതേ മേഖലയിൽ ഇന്നലെ 35 ഗ്രാമങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ സേന നടത്തിയ ആക്രമണത്തിൽ രണ്ട് നാട്ടുകാർ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് 191 കുടുംബങ്ങളെ മറ്റൊരിടത്ത് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ഇന്നലെ നടന്ന ആക്രമണത്തിൽ നാല് പട്ടാളക്കാരടക്കം ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ ഭാഗത്ത് സ്കൂളുകളെല്ലാം അടച്ചുപൂട്ടി.

പുൽവാമ, കുൽഗാം, ദോഡ, ഷോപ്പിയാൻ ജില്ലകളിൽ സുരക്ഷ സേന തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇവിടേക്ക് നൂറിലധികം പേർ ഇന്ത്യൻ അതിർത്തി നുഴഞ്ഞ് കടന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണിത്. വിഘടനവാദികളുടെ പിന്തുണ നുഴഞ്ഞു കയറ്റക്കാർക്ക് ഉള്ളതായാണ് റിപ്പോർട്ട്. ഇതിനാൽ വീടുകളിൽ തിരച്ചിൽ നടത്തുകയാണ് സൈന്യം.

Web Title: Pakistan continues to provoke violates ceasefire in rajouri jk

Next Story
Mother’s Day 2017 : മാതൃദിനത്തെ കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഇതാ ഇവിടെmother child, smarter children
The moderation of comments is automated and not cleared manually by malayalam.indianexpress.com