scorecardresearch
Latest News

ഗുജറാത്ത്, പഞ്ചാബ് അതിർത്തി ജില്ലകളിൽ ജാഗ്രത നിർദേശം

India Air Force Surgical Strike Live Updates: ബാലാകോട്ടിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന ക്യാംപ് തകർത്തതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു

Surgical Strike 2.0 Live, Indian Surgical Strike on Pakistan Live

India Surgical Strike 2 on Pakistan Today Live Updates: ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് ഇന്ത്യ. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ബാലാക്കോട്ടിലെ ഏറ്റവും വലിയ പരിശീലന ക്യാംപ് തകർത്തതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മൗലാന യൂസഫ് അസ്ഹറാണ് ക്യാംപിന് നേതൃത്വം നൽകിയിരുന്നത്. ഈ ഓപ്പറേഷനിൽ നിരവധി ജെയ്ഷെ മുഹമ്മദ് ഭീകരരും അവരുടെ മുതിർന്ന കമാൻഡറും കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു

ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാനിലേക്ക് പ്രവേശിച്ചെന്ന് പാക്കിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ യുദ്ധവിമാനം മുസാഫറാബാദ് മേഖലയിലാണ് അതിര്‍ത്തി കടന്നതായി ആരോപിക്കപ്പെടുന്നത്. പാക് വ്യോമസേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂറാണ് ആരോപണമുന്നയിച്ചത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നും സമയോചിതമായ പ്രതികരണമുണ്ടായതിനാല്‍ വിമാനം തിരിച്ചു പോയെന്നും മേജര്‍ ജനറല്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്.

5.30 pm: പുൽവാമ ഭീകരാക്രമണത്തിന് പാക്കിസ്ഥാന് ഇന്ത്യ തിരിച്ചടി നൽകിയ സാഹചര്യത്തിൽ പഞ്ചാബ്, ഗുജറാത്ത് അതിർത്തി മേഖലകളിൽ ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. അതിർത്തി മേഖലകളിലെ ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കാൻ ഡിസിമാരോടും എസ്എസ്‌പിമാരോടും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് നിർദേശം നൽകി

4.45 pm: ഇന്ത്യൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ഫോട്ടോകൾ വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്തു

4.15 pm: ബാലാകോട്ടിൽ ജെയ്ഷെ മുഹമ്മദ് ഭീകരരുടെ ക്യാംപിന്റെ ചിത്രം എഎൻഐ പുറത്തുവിട്ടു

3.30 pm: ബോലാകോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ ക്യാപുകൾക്കുനേരെയുളള ഇന്ത്യൻ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ ദേശീയ സുരക്ഷാ കൗൺസിൽ യോഗം ചേർന്നു. നിയന്ത്രണരേഖ മറികടന്നുളള ഇന്ത്യയുടെ ആക്രമണം ധിക്കാരപരമായ നടപടിയാണെന്നും ഇതിന് ഉചിതമായ സമയത്ത് മറുപടി കൊടുക്കുമെന്നും യോഗത്തിൽ തീരുമാനമായതായി റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു

2.35 pm: സൗത്ത് ഏഷ്യയിലെ രണ്ടു പ്രധാനപ്പെട്ട രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. ഇരു രാജ്യങ്ങളും ഉഭയ കക്ഷി ചർച്ചകളിലൂടെ പ്രശ്ന പരിഹാരം കാണണമെന്നും സമാധാനം നിലനിർത്തണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു. ബാലാകോട്ടിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

2.10 pm: ഇന്ത്യ സുരക്ഷിതമായ കൈകളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരുടെ മുന്നിലും ഇന്ത്യയെ തല കുനിക്കാൻ അനുവദിക്കില്ല. ഇത് നിങ്ങൾക്ക് ഞാൻ നൽകുന്ന ഉറപ്പാണെന്ന് രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ മോദി പറഞ്ഞു

1.15 pm: നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ കരാർ ലംഘനം നടത്തിയതായും തിരിച്ചടി നൽകാൻ പാക്കിസ്ഥാന് അവകാശമുണ്ടെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി.

12.30 pm: വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വൈകിട്ട് അഞ്ചു മണിക്ക് ഓൾ പാർട്ടി യോഗം വിളിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സേനയുടെ ഇന്നത്തെ ഓപ്പറേഷനെ കുറിച്ച് പ്രതിപക്ഷ പാർട്ടികളോട് വിശദീകരിക്കാനാണ് യോഗമെന്നാണ് സൂചന

Read: ഇന്ത്യ കരാർ ലംഘിച്ചു, തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി

11.40 am: പാക്കിസ്ഥാനിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. ബാലാകോട്ടിലെ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന ക്യാംപ് തകർത്തതായി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ അടുത്ത ബന്ധു മൗലാന യൂസഫ് അസ്ഹറാണ് ക്യാംപിന് നേതൃത്വം നൽകിയിരുന്നത്. ഈ ഓപ്പറേഷനിൽ നിരവധി ജെയ്ഷെ മുഹമ്മദ് ഭീകരരും അവരുടെ മുതിർന്ന കമാൻഡറും കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു

10.40 am: പാക്കിസ്ഥാൻ ധനകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി അടിയന്തര യോഗം വിളിച്ചതായി റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് യോഗം. മുൻ സെക്രട്ടറിമാരും സീനിയർ അംബാസഡർമാരും യോഗത്തിൽ പങ്കെടുക്കും.

Read: ഇന്ത്യയുടെ തിരിച്ചടി; വ്യോമസേന ഇറങ്ങുന്നത് 1971 ന് ശേഷം ഇതാദ്യം

10.20 am: പാക് ഭീകര ക്യാംപുകളിൽ ആക്രമണം നടത്തിയ ഇന്ത്യൻ സൈന്യത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സല്യൂട്ട് ചെയ്തു

10.05 am: വ്യോമസേനക്ക് അഭിനന്ദനവുമായി രാഹുല്‍ ഗാന്ധി

10.00 am: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ക്യാബിനറ്റ് മീറ്റിങ് ഉടനെ ചേരും. അതേസമയം, തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ വ്യോമസേന ജവാന്മാര്‍ക്ക് ജാഗ്രതാ നിർദേശം നല്‍കി.

9.57 am: തിരിച്ചടി സ്ഥിരീകരിച്ച് കേന്ദ്ര മന്ത്രി ഗജേന്ദ്ര ഷെഖാവത്ത്.

9.34 am: ബാലക്കോട്ട്, ചക്കോത്തി, മുസാഫറാബാദ് മേഖലകളിലെ ഭീകരകേന്ദ്രങ്ങളിലാണ് വ്യോമസേന ആക്രമണം നടത്തിയതെന്നും ജെയ്‌ഷെയുടെ കണ്‍ട്രോള്‍ റൂമുകള്‍ തകര്‍ത്തെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

9.30 am: പാക് വ്യോമസേന വക്താവ് മേജർ ജനറല്‍ ആസിഫ് ഗഫൂറിന്റെ ട്വീറ്റ്

9.10 am: പുലർച്ചെ 3.30 ഓടെയാണ് അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനില്‍ ആക്രമണം നടത്തിയതെന്ന് ഇന്ത്യന്‍ വ്യോമസേന അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പന്ത്രണ്ട് മിറാഷ് 2000 വിമാനങ്ങള്‍ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തെ ഭീകരവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്നും 1000 കിലോ ബോംബ് ഭീകര താവളങ്ങളില്‍ വര്‍ഷിച്ചെന്നും എഎൻഐയോട് വ്യോമസേന പറഞ്ഞതായാണ് റിപ്പോര്‍ട്ട്. അതേസമയം, ഇന്ത്യന്‍ എക്‌സ്പ്രസിന് വാര്‍ത്ത സ്ഥിരീകരിക്കാനായിട്ടില്ല.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pakistan claims indian aircraft crossed over into pok