/indian-express-malayalam/media/media_files/uploads/2019/02/pm-1.jpg)
India-Pakistan tension LIVE News Updates: പാക്കിസ്ഥാൻ തടവിലുളള ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡർ അഭിനന്ദനെ ഉടൻ വിട്ടയക്കണമെന്ന് ഇന്ത്യ. കമാൻഡർക്ക് യാതൊരുവിധ ദോഹോപദ്രവും ഉണ്ടാവരുതെന്ന് പാക്കിസ്ഥാൻ ഉറപ്പുവരുത്തണമെന്നും ഇന്ത്യ അറിയിച്ചു. പരുക്കേറ്റ ഇന്ത്യൻ വ്യോമസേന കമാൻഡറെ പാക്കിസ്ഥാൻ തടവിലാക്കിയത് ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ നിയമത്തിന്റെയും ജനീവ കരാറിന്റെയും ലംഘനമാണെന്നും അദ്ദേഹം സുരക്ഷിതനായി എത്രയും പെട്ടെന്ന് തിരിച്ചെത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ത്യൻ വ്യോമസേന കമാൻഡറെ സൈന്യം തടവിലാക്കിയതായി പാക്കിസ്ഥാൻ സൈന്യം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ''പാക്കിസ്ഥാൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ ഒരു പൈലറ്റ് മാത്രമാണുളളത്. സൈനിക മാനദണ്ഡം അനുസരിച്ച് അദ്ദേഹത്തെ പരിചരിക്കുന്നുണ്ട്,'' പാക് സൈനിക വക്താവ് മേജർ ജനറൽ ഗഫൂർ പറഞ്ഞു.
പാക്കിസ്ഥാനെതിരായ പ്രത്യാക്രമണത്തിൽ വ്യോമസേനയുടെ മിഗ് 21 വിമാനം നഷ്ടപ്പെട്ടുവെന്നും പൈലറ്റിനെ കാണാതായെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞിരുന്നു. ആകാശത്തുണ്ടായ സംഘർഷത്തിൽ പാക് വ്യോമസേനയുടെ യുദ്ധവിമാനം ഇന്ത്യയുടെ മിഗ് 21 ബൈസണിന്റെ ആക്രമണത്തിൽ തകർന്നതായും ഇത് പാക്കിസ്ഥാനിലാണ് തകർന്ന് വീണതെന്നും അദ്ദേഹം ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
![]()
8.29 PM: പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതല യോഗം വിളിച്ചു ചേർത്തു.
/indian-express-malayalam/media/media_files/uploads/2019/02/pm-1.jpg)
7.45 PM: പാക്കിസ്ഥാന്‍ എഫ് 16 ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് സേനാ വക്താക്കള്‍ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2019/02/3976ca7f-e7ca-429c-95b7-f433c7764b42.jpg)
7.37 PM:അടിച്ചാല്‍ തിരിച്ചടിക്കും. രാജ്യത്തിന് വേണ്ടി ഒരുമിച്ച് നില്‍ക്കുമെന്ന് സേനാ വക്താക്കള്‍
7.30 PM: ഭീകരരെ ഇനിയും പിന്തുണക്കാനാണു പാക്കിസ്ഥാന്റെ തീരുമാനമെങ്കിൽ ഭീകരക്യാംപുകളെ വീണ്ടും ലക്ഷ്യമിടുമെന്ന് മേജർ ജനറൽ സുരേന്ദ്ര സിങ് മഹൽ പറഞ്ഞു.
7.19 PM: കമാന്‍ഡർ അഭിനന്ദന്‍ തിരികെ വരുന്നതില്‍ സന്തോഷമെന്ന് വ്യോമസേന.
7.16 PM: 27 ന് അതിർത്തി രേഖക്ക് അരികിലേക്ക് പാക് വിമാനം എത്തി. ഇന്ത്യന്‍ സെെനിക കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം. എഫ് 16 വിമാനമാണ് ഉപയോഗിച്ചത്.
7.10 PM: പാക്കിസ്ഥാന്‍ തെറ്റായ പ്രസ്താവനകള്‍ നടത്തി.ആക്രമണത്തിന്റെ തെളിവുകള്‍ പുറത്തു വിടുമെന്നും സെെന്യം.
7.00 PM: ഇന്ത്യൻ ആർമി, എയർഫോഴ്സ്, നേവിയുടെ സംയുക്ത വാർത്താസമ്മേളനം ആരംഭിച്ചു.
5.16 PM: ഇന്ത്യൻ ആർമി, എയർഫോഴ്സ്, നേവിയുടെ സംയുക്ത വാർത്താസമ്മേളനം വൈകീട്ട് 5 മണിയിൽനിന്നും 7 മണിയിലേക്ക് മാറ്റിയതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു
4.40 PM: ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർധമാനെ നാളെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പറഞ്ഞതായി ദി ഡോൺ റിപ്പോർട്ട് ചെയ്യുന്നു
4.30 PM: ഇന്ത്യൻ പൈലറ്റിനെ വിട്ടയയ്ക്കുന്ന കാര്യം പാക്കിസ്ഥാൻ പരിഗണിക്കുമെന്ന് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാാൻ ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
4.01 PM: ബാലാകോട്ടിലെ ഇന്ത്യൻ ആക്രമണം ലക്ഷ്യം കണ്ടില്ലെന്ന പാക്കിസ്ഥാൻ പ്രചാരണങ്ങൾ തെറ്റാണെന്ന് ഇന്ത്യ. ആക്രമണം 100 ശതമാനം ലക്ഷ്യം കണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി
3.05 PM: പാക്കിസ്ഥാനുമായി ഒരുതരത്തിലുമുളള വിലപേശലിനില്ലെന്നും കസ്റ്റഡിയിലുളള വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ യാതൊരുവിധ പരുക്കുമില്ലാതെ എത്രയും പെട്ടെന്ന് വിട്ടുകിട്ടണമെന്നുമാണ് ഇന്ത്യയുടെ നിലപാടെന്നും സർക്കാർ വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു
2.30 PM: ഇന്ത്യൻ സൈന്യത്തിന്റെ സംയുക്ത വാർത്താസമ്മേളനം വൈകീട്ട് 5 മണിക്ക്. ഇന്ത്യൻ ആർമി, എയർഫോഴ്സ്, നേവി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും
1.35 PM: ഇന്ത്യ-പാക് സംഘർഷം ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇരുരാജ്യങ്ങളിൽനിന്നും ശുഭകരമായ വാർത്തകളാണ് പുറത്തുവരുന്നത്.
12.58 PM: നിലവിലെ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷ സാഹചര്യങ്ങളെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയോട് വിശദീകരിക്കുമെന്ന് ശശി തരൂർ എംപി. നാളെ ഉച്ച കഴിഞ്ഞാണ് യോഗം. മൂന്നു പേരടങ്ങുന്ന സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷൻ തരൂരാണ്
The parliamentary Standing Committee on External Affairs will receive a briefing from the MEA on the current situation with Pakistan at its meeting tomorrow afternoon.
— Shashi Tharoor (@ShashiTharoor) February 28, 2019
12.41 PM: ഭീകരവാദത്തിനെതിരെ ഇന്ത്യ ഒത്തൊരുമിച്ച് പൊരുതുമെന്നും ഒന്നായി നിന്ന് വിജയം വരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. “നമ്മൾ ഒരുമിച്ച് പൊരുതും, ഒന്നായി ജീവിക്കും, ഒന്നിച്ച് ജോലി ചെയ്യും, ഒന്നായി വളരും, ഒരുമിച്ച് ജയിക്കും,” അദ്ദേഹം പറഞ്ഞു.
11.06 AM: ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങളിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടേഴ്സ് ആശങ്ക പ്രകടിപ്പിച്ചു. ഇരുരാജ്യങ്ങളും പരസ്പര ധാരണയിൽ പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
10.41 AM: യുഎസ് ഉന്നത ഉദ്യോഗസ്ഥർ ഇന്ത്യയുമായി ബന്ധപ്പെട്ടതായി വിവരം. സ്റ്റേറ്റ് യുഎസ് സെക്രട്ടറി മൈക് പോംപിയോ ഇന്നലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും, കമാൻഡർ ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്തോ-പസഫിക് കമാൻഡ് അഡ്മിറൽ ഫിലിപ് ഡേവിഡ്സൺ ഇന്ത്യൻ വ്യോമസേന ചീഫ് അഡ്മിറൽ സുനിൽ ലാൻബയുമായും സംസാരിച്ചതായി ഇന്ത്യൻ എക്സ്പ്രസിന് വിവരം ലഭിച്ചു.
10.31 AM: സ്റ്റേറ്റ് യുഎസ് സെക്രട്ടറി മൈക് പോംപിയോ ഇന്ത്യ, പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രിമാരുമായി സംസാരിച്ചു. ഇനി സൈനിക നടപടികളിലേക്ക് നീങ്ങരുതെന്നും പരസ്പരം സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യപ്പെട്ടു.
10.15 AM: ജ​മ്മു ക​ശ്‌മീരിലെ പൂഞ്ച് സെക്‌ടറിൽ ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും വെടിവയ്പ്. യാതൊരു പ്രകോപനവുമില്ലാതെ നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാക്കിസ്ഥാനാണ് ആദ്യം വെടിയുതിർത്തത്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് ശക്തമായ ആക്രമണം ഉണ്ടായപ്പോൾ തന്നെ ഇന്ത്യൻ സൈന്യം തിരിച്ചടിച്ചു. ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
10.01 AM: ഇന്ത്യ-പാക്കിസ്ഥാൻ ട്രെയിൻ സർവീസായ സംഝോദ എക്സ്പ്രസ് പാക്കിസ്ഥാൻ നിർത്തിവച്ചു. പുൽവാമ ഭീകരാക്രമണത്തെ തുടർന്നുണ്ടായ ഇന്ത്യ-പാക് സംഘർത്തെ തുടർന്നാണ് നടപടി. ലാഹോറിൽനിന്നും തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ട്രെയിൻ ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നത്. ഇന്നത്തെ സർവീസ് നിർത്തിവച്ചതായും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസ് തുടരില്ലെന്നും പാക് ടെലിവിഷന്‍ ചാനലായ ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us