ലാഹോർ: കോഴിയെ പീഡിപ്പിച്ചു കൊന്ന 14 കാരൻ അറസ്റ്റിലായി. ലാഹോറിൽ നിന്നും 200 കിലോമീറ്റർ അകലെയുളള ഹഫീസാബാദിലെ ജലപൂർ ഭാട്ടിയാൻ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിചിത്രമായ സംഭവം. അൻസർ ഹുസൈൻ എന്ന കുട്ടിയാണ് അറസ്റ്റിലായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നവംബർ 11 ന് തന്റെ കോഴിയെ തട്ടിക്കൊണ്ടുപോയി അൻസർ പീഡിപ്പിക്കുകയായിരുന്നുവെന്ന് അയൽവാസിയായ മൻസബ് അലി പൊലീസിൽ പരാതി നൽകിയത്. പീഡനത്തിനിടെ കോഴി ചത്തുവെന്നും നസ്റുളള, തുഫൈൽ എന്നീ രണ്ടുപേർ സംഭവത്തിന് ദൃക്സാക്ഷികളാണെന്നും എഫ്ഐആറിലുണ്ട്.

കോഴിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പീഡനം നടന്നതായി തെളിഞ്ഞുവെന്നും തുടർന്നാണ് അൻസറിനെ അറസ്റ്റ് ചെയ്തതെന്നും ജലപൂർ ഭാട്ടിയാൻ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ സർഫ്രാസ് അൻജും ദി എക്സ്പ്രസ് ട്രിബ്യൂണിനോട് പറഞ്ഞു. ഹുസൈൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. തന്റെ ലൈംഗിക ആസക്തി മൂലമാണ് ഇങ്ങനെ ചെയ്തതെന്നും ഹുസൈൻ പറഞ്ഞതായി സ്റ്റേഷൻ ഹൗസ് ഓഫിസർ പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ