scorecardresearch

പാക്കിസ്ഥാനിൽ കോടതി വളപ്പിൽ സ്ഫോടനം; കാർ പൊട്ടിത്തെറിച്ച് 12 മരണം

ഇസ്ലാമാബാദിലെ ജില്ലാ സെഷൻസ് കോടതി പരിസരത്താണ് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചത്

ഇസ്ലാമാബാദിലെ ജില്ലാ സെഷൻസ് കോടതി പരിസരത്താണ് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചത്

author-image
WebDesk
New Update
Blast

എഐ നിർമ്മിത ചിത്രം

ഡൽഹി: പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ കോടതിയിലുണ്ടായ സ്ഫോടനത്തിൽ 12 മരണം. ജി-11 ഏരിയയിലെ ജില്ലാ സെഷൻസ് കോടതി പരിസരത്താണ് നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതായി മുതിർന്ന ഇസ്ലാമാബാദ് പൊലീസ് ഉദ്യോഗസ്ഥൻ പാക്കിസ്ഥാൻ വാർത്താ ഏജൻസിയായ ഡോണിനോട് സ്ഥിരീകരിച്ചു.

Advertisment

കത്തിനശിച്ച വാഹനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് തീയും പുകയും ഉയരുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സ്ഫോടനത്തിന്റെ ശബ്ദം ആറു കിലോമീറ്റർ അകലെ വരെ കേട്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: ഗൂഢാലോചനയുടെ അടിത്തട്ടിൽ അന്വേഷണം എത്തും, എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരും: പ്രധാനമന്ത്രി

സുരക്ഷാ നടപടികളുടെ ഭാഗമായി പ്രദേശം പൂർണമായി അടച്ചുപൂട്ടി. സ്ഫോടനത്തിനു പിന്നിലെ കാരണമോ എന്തെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നോ സ്ഥിരീകരണമില്ല. ഇസ്ലാമാബാദ് പൊലീസ് വിഷയത്തിൽ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. ചാവേർ ആക്രമണമാണ് ഉണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.

Advertisment

Also Read: ഒന്നിലധികം ടീമുകൾ, 100 സിസിടിവി ക്യാമറകൾ, ഒരു ഐ20: ഡൽഹിയിലേക്ക് കടന്ന കാർ പോലീസ് എങ്ങനെ ട്രാക്ക് ചെയ്തു?

അതേസമയം, കാർ പാർക്കു ചെയ്ത് കോടതി സമുച്ചയത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഗേറ്റിൽ ഒരു വലിയ സ്ഫോടന ശബ്ദം കേട്ടതെന്ന് സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന അഭിഭാഷകൻ റുസ്തം മാലിക്ക് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.അഭിഭാഷകരും കോടതി വളപ്പിലുണ്ടായിരുന്ന ആളുകളും കെട്ടിടങ്ങൾക്കുള്ളിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഗേറ്റിൽ രണ്ട് മൃതദേഹങ്ങൾ കിടക്കുന്നതും നിരവധി കാറുകൾക്ക് തീപിടിക്കുന്നതും താൻ കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

Read More: ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി; അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

Pakistan Blast

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: