ലാഹോർ: ഇന്ത്യയുടെ ചാര ഡ്രോൺ വെടിവച്ചിട്ടതായി പാക്കിസ്ഥാൻ സൈനിക വക്താവ്. പാക്കിസ്ഥാൻ അതിർത്തി പ്രദേശമായ രാഖ്ചിക്കരി പ്രദേശത്ത് വച്ചാണ് ഡ്രോണുകൾ വെടിവച്ചിട്ടതെന്ന് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു. ഡ്രോണുകളുടെ ചിത്രങ്ങളും പാക് സൈന്യം പുറത്ത് വിട്ടിട്ടുണ്ട്.

സിജെഐ ഫാന്റം മോഡലിലുള്ള ഡ്രോണാണ് പാക്കിസ്ഥാൻ സേന പിടിച്ചെടുത്തത്. ലോകത്തെമ്പാടുമുള്ള വിപണികളിൽ ലഭ്യമായ ഡ്രോൺ ക്യാമറയാണ് ഇവ. ഇന്ത്യൻ സേനയുടെ ഡ്രോണുകൾ ഇതിന് മുൻപും തങ്ങളുടെ അതിർത്തി കടന്ന് വന്നിട്ടുണ്ടെന്നും പാക്കിസ്ഥാൻ സൈനിക വക്താവ് പറഞ്ഞു. പ്രകോപനം സൃഷ്ടിക്കാനുള്ള ഇന്ത്യൻ സൈന്യത്തിന്റെ ശ്രമമാണിതെന്നും സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ