ഇന്ത്യയും പാക്കിസ്ഥാനും ഭൂതകാലം കുഴിച്ചുമൂടി മുന്നോട്ട് പോകണം: പാക് സൈനിക മേധാവി

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം ഇന്ത്യ ഏറ്റെടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്

India Pakistan news, india pakistan relation, pakistan General Bajwa, Imran Khan India, India Pakistan ties, Kashmir India Pakista, Pakistan Army ceasefire, indian pakistan news, indian express news

ഇസ്‌ലാമാബാദ്: പഴയ പ്രശ്നങ്ങൾ മറന്ന് ഇന്ത്യയും പാക്കിസ്ഥാനും പരസ്പര സഹകരണത്തോടെ മുന്നോട്ടു പോകണമെന്ന് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ. പാക് സര്‍ക്കാരിന്റെ പുതിയ സുരക്ഷാ പരിപാടികളുമായി ബന്ധപ്പെട്ട് ഇസ്‌ലാമാബാദില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ലരീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള ഉത്തരവാദിത്തം ഇന്ത്യ ഏറ്റെടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനായി കശ്മീരിൽ അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേഷ്യയിലെയും മധ്യേഷയിലെയും വികസനത്തിന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സ്ഥിരതയുള്ള ബന്ധം അനിവാര്യമാണെന്നും ബജ്‌വ ഇസ്‌ലാമാബാദില്‍ പറഞ്ഞു.

Read More: ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയർത്താനുള്ള ബില്ലിന് രാജ്യസഭയുടെ അംഗീകാരം

കിഴക്കും പശ്ചിമേഷ്യയും തമ്മിലുള്ള ബന്ധം ഉറപ്പുവരുത്തുന്നതിലൂടെ ദക്ഷിണ-മധ്യേഷ്യയുടെ അഭികാമ്യമല്ലാത്ത സാധ്യതകൾ തുറക്കുന്നതിനുള്ള ഒരു താക്കോലാണ് സുസ്ഥിരമായ ഇന്ത്യ-പാക്കിസ്ഥാൻ ബന്ധം. എന്നാൽ കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ, ആണവായുധം കൈവശമുള്ള രാജ്യങ്ങളായ പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ശത്രുത ഈ സാധ്യതകൾക്ക് തടസമാണ്.

ബുധനാഴ്ച പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ നടത്തിയ പ്രസ്താവനയിലും സാമ്പത്തിക സുസ്ഥിരതയെക്കുറിച്ച് സംസാരിച്ചിരുന്നു. പാക് ആര്‍മിയും സര്‍ക്കാരും ഒരേ തരത്തിലാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമെന്ന് പറഞ്ഞ ഇമ്രാന്‍ ഖാന്റെ പ്രസ്താവനയും സൈനിക മേധാവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ പാക്കിസ്ഥാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ ഇനി ഇന്ത്യ മുൻകൈ എടുക്കേണ്ടി വരുമെന്നായിരുന്നു ഇമ്രാൻ ഖാൻ പറഞ്ഞത്. ഇന്ത്യ അങ്ങനെ ചെയ്തില്ലെങ്കിൽ തങ്ങൾക്ക് കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

2019ലെ പുല്‍വാമ ഭീകരാക്രമണത്തിനും ബാലാകോട്ട് ആക്രമണത്തിനും ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വീണ്ടും ഗണ്യമായി വർധിച്ചിരുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരിന്നു. കശ്മീരിലെ തര്‍ക്ക പ്രദേശത്താണ് ഇരു രാജ്യങ്ങളിലെയും സൈനികര്‍ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് അപൂര്‍വമായ സംയുക്ത പ്രസ്താവന ഇറക്കിയത്. ഇതിന് പിന്നാലെയാണ് പരസ്പര വൈര്യം മറന്ന് മുന്നോട്ടു പോകണമെന്ന തരത്തിലുള്ള പ്രസ്താവന പാക് ആര്‍മി ചീഫ് നടത്തിയത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pakistan army chief reaches out to india says time to bury past move forward

Next Story
ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയർത്താനുള്ള ബില്ലിന് രാജ്യസഭയുടെ അംഗീകാരംbudget 2021, budget, budget 2021 I-T return, I-T return filing Budget, budget highlights, budget 2021 india, budget 2021 important points, budget 2021 highlights pdf, budget 2021-22, budget 2021 key highlights, budget 2021 announcement, budget 2021 announcements, union budget 2021 announcement, budget 2021 highlights pdf, Indian Express News, ആദായ നികുതി റിട്ടേൺ, ഇൻകം ടാക്സ് റിട്ടേൺ, റിട്ടേൺ, ഇൻകം ടാക്സ്, ടാക്സ്, ആദായ നികുതി, നികുതി, ബജറ്റ്, കേന്ദ്ര ബജറ്റ്, tax in malayalam, income tax in malayalam, income tax return in malayalam, it return malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com