കാശ്മീർ: പാക് അധീന കാശ്മീരിൽ 1.51 ബില്യൺ ഡോളറിന്റെ ജലവൈദ്യുത പദ്ധതിയുമായി പാക്കിസ്ഥാൻ. ഝേലം പുഴയുടെ തീരത്താണ് പാക് സർക്കാർ ജലവൈദ്യുത പദ്ധതിക്ക് അനുമതി നൽകിയത്. വിദേശ ഫണ്ടിന്റെ സഹായത്തോടെ 2012 ൽ പദ്ധതി പൂർത്തിയാക്കാനാണ് സർക്കാരിന്റെ ശ്രമം.

ആസാദ് പത്താൻ ജലവൈദ്യുത നിലയം എന്നാണ് പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. പദ്ധതി ചിലവിന്റെ 75 ശതമാനവും കടമാണ്. 25 ശതമാനം തുക ഓഹരിയിലൂടെ സമാഹരിക്കും. ആറ് വർഷത്തെ ഗ്രേസ് പിരീഡിൽ 18 വർഷം കൊണ്ട് തിരിച്ചടക്കാമെന്ന വ്യവസ്ഥയിലാണ് പാക്കിസ്ഥാൻ കടം സമാഹരിക്കുന്നത്.

കാശ്മീരിൽ ഇന്ത്യ നടത്തിയ വികസന പ്രവർത്തനങ്ങളുടെ ചുവടുപിടിച്ചാണ് പാക്കിസ്ഥാന്റെയും നീക്കം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ