scorecardresearch
Latest News

ഇന്ത്യയുടെയും പാകിസ്താൻെറയും മുൻ വ്യോമസേന മേധാവി ഇനി ഓർമ്മകളുടെ ആകാശത്ത്

അവിഭക്ത ഇന്ത്യയുടെയും പിന്നീട് പാകിസ്ഥാന്രെയും വ്യോമസേന മേധാവിയായിരുന്ന അസ്‌ഗർ ഖാൻ.അദ്ദേഹത്തെയും കുടുംബത്തെയുംവർഗീയ കലാപം രൂക്ഷമായ 1947 ൽ ഇന്ത്യയിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചത് വിങ് കമാൻഡർ നായരായിരുന്നു.അസ്‌ഗർ ഖാന്രെ ഓർമ്മകളിൽ മൻ അമൻ സിങ് ഛിന്ന എഴുതുന്നു

Asghar Khan inspecting a guard of honour during his India visit.

ചണ്ഡീഗഡ് : ഇന്ത്യയുടെ സൈനിക പോരാട്ട ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച പാകിസ്ഥാൻ മുൻ എയർഫോഴ്‌സ് മേധാവി അസ്‌ഗർ ഖാൻ അന്തരിച്ചു. പാകിസ്ഥാനിലെ ഇസ്ലാമബാദിൽ 96 ആം വയസ്സിലായിരുന്നു അസ്‌ഗർ ഖാന്രെ അന്ത്യം.

കാശ്മീരിൽ ജനിച്ച അദ്ദേഹം ഇന്ത്യൻ സേനയിൽ വിവിധ പദവികൾ വഹിക്കുകയും പല നിർണ്ണായക പോരാട്ടങ്ങളിലും സൈനികരെ നയിക്കുകയും ചെയ്തിട്ടുണ്ട്. 1947 ൽ വർഗീയ സംഘർഷം അതിന്രെ മൂർദ്ധന്യത്തിൽ നിൽക്കവേ അസ്‌ഗർ ഖാനും കുടുംബവും പാകിസ്ഥാനിലേക്ക് രക്ഷപെടുകയായിരുന്നു.

ഖാൻ ഒഴിഞ്ഞതിനെത്തുടർന്ന്‌ ഇന്ത്യൻ റോയൽ എയർ ഫോഴ്‌സിന്റെ തലപ്പത്തെത്തിയ വിങ് കമാൻഡർ നായരാണ് അസ്‌ഗറിനെയും കുടുംബത്തെയും രക്ഷിച്ചു പാകിസ്ഥാനിലെത്തിച്ചത്. നായർ ഏർപ്പെടുത്തിയ വിമാനത്തിലാണ് അസ്‌ഗർ രക്ഷപ്പെട്ടത്.

അസ്‌ഗർ ഖാൻ “മൈ പൊളിറ്റിക്കൽ സ്ട്രഗിൾ” (‘My Political Struggle’) എന്ന തന്രെ പുസ്തകത്തിൽ ഇക്കാര്യം പറയുന്നുണ്ട്. “ട്രെയിനിൽ പാകിസ്ഥാനിലേക്ക് പോകാൻ നായർ ഞങ്ങളെ അനുവദിച്ചില്ല. വർഗീയ ലഹള നടക്കുന്ന സമയമായിരുന്നു അത്. ഒരു വിമാനം ഏർപ്പെടുത്തി തന്ന് അദ്ദേഹം ഞങ്ങളുടെ ജീവൻ രക്ഷിക്കുകയായിരുന്നു,” അദ്ദേഹം എഴുതി.

പാക്കിസ്ഥാൻ എയർ ഫോഴ്‌സിന്റേയും ഇന്ത്യൻ എയർഫോഴ്‌സിന്റെയും തലപ്പത്തായിരുന്നു അസ്‌ഗർ ഖാനും അർജൻസിങ്ങും. 1965 ൽ റാൻ ഓഫ് കച്ചിൽ ഇന്ത്യയുടേയും പാകിസ്ഥാനിന്റെയും സൈനികർ തമ്മിൽ നടന്ന പോരാട്ടത്തിൽ ഇടപെടില്ലെന്ന് അവർ അന്ന് പരസ്പരം ഉറപ്പു നൽകിയിരുന്നു.

ഈ നീക്കം ഖാന്റെ തൊഴിൽ മണ്ഡലത്തിൽ നിഴൽ വീഴ്ത്തി. പാകിസ്ഥാൻ ജമ്മു കാശ്മീരിൽ ഓപ്പറേഷൻ ജിബ്രാൾട്ടറും ഓപ്പറേഷൻ ഗ്രാൻഡ്സ്ലാമും ആരംഭിക്കുന്നതിനു ഒരു മാസം മുൻപ് അദ്ദേഹം പാകിസ്ഥാൻ വായു സേനയുടെ തലപ്പത്തു നിന്നും ഒഴിഞ്ഞു.

ജീവിതാവസാനം വരെ ഇന്ത്യയിലെ തന്റെ സുഹൃത്തുക്കളുമായി അടുപ്പം പുലർത്തിയിരുന്നു അദ്ദേഹം. ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള സംഘർഷകാലങ്ങളിലും അദ്ദേഹത്തിന് ഇന്ത്യയുമായും ഇവിടെയുളള  സുഹൃത്തുക്കളുമായും സ്നേഹനിർഭരമായ ബന്ധം പുലർത്തിയിരുന്നു.   റോയൽ ഇന്ത്യൻ എയർഫോഴ്‌സിൽ അക്കാലത്ത് തന്റെ സഹപ്രവർത്തകനായിരുന്ന സ്ക്വാഡ്രൺ ലീഡർ ദിലീപ് സിംഗ് മജിത്തിയുമായി മരിക്കുന്നതിന് ഒമ്പത് ദിവസം മുൻപ് അദ്ദേഹം ഫോണിൽ സംസാരിച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ചാണ്ഡിഗഡിലുള്ള മുൻ എയർ മാർഷലും 96 കാരനുമായ രൺധീർ സിങിനോട്  ഫോണിൽ സംസാരിച്ചിരുന്നു. 1943 ൽ ഇപ്പോൾ പാകിസ്ഥാനിലുള്ള പ്രദേശങ്ങളായ കൊഹാത്, മിറാൻഷാ എന്നിവിടങ്ങളിൽ ഇരുവരും ഒരുമിച്ചു പ്രവർത്തിച്ചിരുന്നു. ഇന്നത്തെ ഖൈബർ പക്തുൺക്വയിൽ ഗോത്ര വർഗ മേഖലകളിൽ ബോംബ് വാർഷിക്കുന്നതിന് രൂപീകരിക്കപ്പെട്ട സംഘത്തെ നയിക്കാൻ നിയോഗിക്കപ്പെട്ട ഇരുവരും മിറാൻഷായിൽ ഒരു മുറി പങ്കിട്ടിരുന്നു.

74 വർഷത്തിന് ശേഷം തന്രെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന രൺധീറിനോട് സംസാരിക്കവെ എല്ലാ അതിർത്തി രേഖകകളും മാഞ്ഞു പോയി രണ്ടു ആത്മാർത്ഥ സുഹൃത്തുക്കളുടെ ഗതകാലങ്ങൾ മാത്രമാണ് ഓർമയായി ഇടയിൽ നിന്നത്. ഇരുവരുടെയും സഹപ്രവർത്തകനായിരുന്നു എയർ മാർഷൽ അർജൻ സിംഗിൻറെ മരണത്തിൽ അസ്‌ഗർ ഖാൻ അഗാധ ദുഃഖം രേഖപ്പെടുത്തി.”അർജൻ സിംഗ് വളരെ നല്ല മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ മരണ വാർത്തയറിഞ്ഞു ഞാൻ ഏറെ ദുഃഖിച്ചു.” അദ്ദേഹം അന്ന് തന്രെ സുഹൃത്തിനോട് പറഞ്ഞു.

ഡിസംബറിൽ ഖാൻ ദിലിപ്‌സിങ്ങിനെ കുറിച്ച് അന്വേഷിച്ചിരുന്നതായി അദ്ദേഹത്തിന്റെ വിധവ അമീന ഷംസി ഇന്ത്യൻ എക്‌സ്‌പ്രസ്സിനോട് പറഞ്ഞു.

“അവസാന കാലത്തു ഖാന് ഓർമ നഷ്ടപ്പെടാൻ തുടങ്ങിയിരുന്നു എങ്കിലും ദിലിപ് സിംഗിനെ അദ്ദേഹം ശരിക്കും ഓർക്കുന്നുണ്ടായിരുന്നു..ഇവർ ഒരുമിച്ചു ജോലി ചെയ്തിരുന്നു..പക്ഷെ ഒരുഘട്ടത്തിൽ ദിലീപ് ഇന്ത്യൻ എയർ ഫോസിലെ ജോലി ഉപേക്ഷിച്ചു ഉത്തർ പ്രാദേശിലേക്കു താമസം മാറ്റിയിരുന്നു,” അമീന ഷംസി പറഞ്ഞു.

രൺധീറിന്റെയും ഓർമകളിൽ ഖാൻ എന്ന നല്ല മനുഷ്യന്റെയും മിടുക്കനായ സഹപ്രവർത്തകന്റെയും ചിത്രം വ്യക്തമാണ്. നല്ല മനുഷ്യനും, മിടുക്കനായ പൈലറ്റുമായിരുന്നു ഖാൻ. പല കാര്യങ്ങളും ഞങ്ങൾ അദ്ദേഹത്തിൽ നിന്നാണ് പഠിച്ചത്.” രൺധീർ പറഞ്ഞു. വടക്ക് പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിലെ (North Western Frontier Province )ലെ ഗോത്ര മേഖലകളിൽ നടത്തിയ ബോംബ് വർഷം പലപ്പോഴും ഫലം കണ്ടില്ല . ബോംബിങ്ങിന് മുൻപ് ഗ്രാമങ്ങളിൽ നിന്നും രക്ഷപ്പെടാൻ ബ്രിട്ടീഷ് ഏജന്റ് ഗ്രാമീണർക്ക് പണം നൽകുമായിരുന്നു.”അക്കാലത്തു മിറാൻഷാ പ്രദേശത്തെ സ്ക്വാഡ്രൺ ലീഡറായിരുന്നു ഖാൻ.
യാതൊരു ദുശീലങ്ങളുമുണ്ടായിരുന്നില്ല . ഒരാളെയും വഞ്ചിക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ല. അദ്ദേഹം വളരെ നല്ല മനുഷ്യനായിരുന്നു .” ഖാന്രെ ഓർമ്മകളിൽ രൺധീർ പറഞ്ഞു.

 

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Pakistan air forces asghar khan who spoke to arjan singh in 1 5 dies at