ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ പാക് മന്ത്രിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി

ചോഹാനെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു

ഇസ്‌ലാമാബാദ്: ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ പാക് മന്ത്രിയുടെ മന്ത്രിസ്ഥാനം നഷ്ടമായി. അദ്ദേഹത്തിന്റെ രാജി ചോദിച്ച് വാങ്ങിയതായാണ് വിവരം. രാജിക്കത്ത് പാക് പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാന്‍ ബുസ്ദാര്‍ സ്വീകരിച്ചു. മന്ത്രി ഫയാസുല്‍ ഹസന്‍ ചോഹാ നീക്കം ചെയ്തതായാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചോഹാനെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്രീകേ ഇന്‍സാഫ് ഇന്നലെ വ്യക്തമാക്കിയിരുന്നു. പഞ്ചാബിലെ വിവര, സാംസ്‌കാരിക മന്ത്രിയാണ് ഫയാസുല്‍ ഹസന്‍ ചോഹാന്‍. ഹിന്ദുക്കള്‍ പശുക്കളുടെ മൂത്രമൊഴിക്കുന്നവരെന്ന പരാമര്‍ശമാണ് ഫയാസുല്‍ ഹസന്‍ നടത്തിയത്. പാക് വാര്‍ത്താ ഏജന്‍സിയായ സമായോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങള്‍ മുസ്‌ലിംകളാണ്. ഞങ്ങള്‍ക്കൊരു പതാകയുമുണ്ട്. മൗലാ അലിയുടെ ധീതരയുടെ പതാക, ഹസ്രത്ത് ഉമറിന്റെ ശൗര്യത്തിന്റെ പതാക. നിങ്ങള്‍ക്കതില്ല, നിങ്ങളുടെ കയ്യിലല്ല പതാക’ ഫയാസുല്‍ ഹസന്‍ പറഞ്ഞു.
പുല്‍വാമ ആക്രമണത്തിനു പിന്നാലെയുണ്ടായ ഇന്ത്യാ- പാക് സംഘര്‍ഷാവസ്ഥ തണുക്കുന്നതിനിടെയാണ് മന്ത്രിയുടെ പരാമര്‍ശം വന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ പരാമര്‍ശത്തെ മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാരി ശക്തമായി അപലപിച്ചു. നമ്മുടെ ഹിന്ദു പൗരന്മാരും രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തിട്ടുണ്ടെന്നും എപ്പോഴും സഹിഷ്ണുതയും ബഹുമാനവും പുലര്‍ത്താനാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നല്‍കുന്ന സന്ദേശമെന്നും അവര്‍ പറഞ്ഞു.

ഫയാസ് ചൗഹാനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ഇമ്രാന്‍ ഖാന്റെ സെപ്ഷ്യല്‍ അസിസ്റ്റന്റ് നഈമുല്‍ ഹഖ് ട്വീറ്റ് ചെയ്തിരുന്നു. സര്‍ക്കാരിലെ മുതിര്‍ന്ന അംഗത്തില്‍ നിന്നുള്ള വിഡ്ഢിത്തത്തെ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയോട് ആലോചിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Pak minister sacked for anti hindu comments says pti then rubs it in

Next Story
ബാലാക്കോട്ടില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന കണക്ക് നാളെ അറിയാം: രാജ്നാഥ് സിങ്Rajnath Singh
The moderation of comments is automated and not cleared manually by malayalam.indianexpress.com