ഭോപ്പാൽ: സഞ്ജയ് ലീലാ ബൻസാലിയുടെ ബോളിവുഡ് ചലച്ചിത്രം “പത്മാവതി’ക്ക് മധ്യപ്രദേശിൽ നിരോധനം. സംസ്ഥാനത്ത് ചിത്രം പ്രദർപ്പിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. ചിത്രത്തിന് ഇതുവരെ സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല.
ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് രജ്പുത് വിഭാഗക്കാര്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് അപേക്ഷ നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ചരിത്രവും ഭാവനയും കൂട്ടിക്കലര്‍ത്തുന്ന ചിത്രം രജപുത്ര ചരിത്രത്തെ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.
ഡിസംബര്‍ ഒന്നിനാണ് ചിത്രം റീലീസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. പ്രതിഷേധം ശക്തമാവുന്ന പശ്ചാത്തലത്തില്‍ ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനാവില്ലെന്ന് നിര്‍മ്മാതാക്കളായ വയാകോം മോഷന്‍ പിക്ചേര്‍സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രശ്നങ്ങളൊഴിവാക്കാന്‍ തങ്ങള്‍ സ്വമേധായ റീലീസ് മാറ്റിവയ്ക്കുകയാണെന്നായിരുന്നു നിര്‍മ്മാതാക്കളുടെ വിശദീകരണം.
ചരിത്രം വളച്ചൊടിച്ചെന്ന ആരോപണം നേരിടുന്ന ചിത്രത്തിന്റെ റിലീസ് വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു രാജസ്ഥാന് സര്‍ക്കാരും യുപി സര്‍ക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ രജ്പുത് കർണി സേന റോഡുകൾ ഉപരോധിച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook