scorecardresearch

പത്മാവത് കേസ് : രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങല്‍ സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ പോകും

വിധിക്ക് പിന്നാലെ പ്രതിഷേധക്കാര്‍ ബീഹാറിലെ മുസാഫര്‍പൂരിലെ തിയേറ്റര്‍ തകര്‍ത്തു.

പത്മാവത് കേസ് : രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങല്‍ സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ പോകും

സഞ്ജയ്‌ ലീലാ ബന്‍സാലി സംവിധാനം ചെയ്ത പദ്മാവതിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ അപ്പീല്‍ പോകാന്‍ ഒരുങ്ങുകയാണ് രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങള്‍. വിധിക്ക് പിന്നാലെ അരങ്ങേറിയ അക്രമസംഭവങ്ങളില്‍ പ്രതിഷേധക്കാര്‍ ബീഹാറിലെ മുസാഫര്‍പൂരിലെ തിയേറ്റര്‍ തകര്‍ത്തു.

സുപ്രീംകോടതി വിധിക്കെതിരെ തങ്ങള്‍ അപ്പീല്‍ പോയേക്കും എന്നാണ് ഹരിയാനാ ആരോഗ്യമന്ത്രി അനില്‍ വിജ് പ്രതികരിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിയത്.

 ബീഹാറിലെ മുസാഫര്‍പൂരില്‍ തിയേറ്റര്‍ ആക്രമിക്കുന്ന പ്രതിഷേധക്കാര്‍

സിനിമയുടെ പേരും വിവാദ രംഗങ്ങളും സെന്‍സര്‍ബോര്‍ഡ് നിര്‍ദേശ പ്രകാരം മാറ്റിയിട്ടും റിലീസ് തടയുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ഈ മാസം 25നാണ് പദ്മാവത് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

വി​വാ​ദ​കോ​ലാ​ഹ​ല​ങ്ങ​ള്‍​ക്കു ശേ​ഷം സെ​ന്‍​സ​ര്‍​ബോ​ര്‍​ഡ് അ​നു​മ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് റി​ലീ​സ് തീയതി പ്ര​ഖ്യാ​പി​ച്ച​ത്. യു​എ (U/A) സ​ര്‍​ട്ടിഫി​ക്ക​റ്റാ​ണ് സെ​ന്‍​സ​ര്‍​ബോ​ര്‍​ഡ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. സെ​ന്‍​സ​ര്‍​ബോ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ട മാ​റ്റ​ങ്ങ​ള്‍ വ​രു​ത്താ​ന്‍ സം​വി​ധാ​യ​ക​ന്‍ തയ്യാറായതോടെയാണ് സി​നി​മ​യ്ക്കു സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. സി​നി​മ​യു​ടെ പേ​ര് പ​ദ്മാ​വ​ത് എ​ന്നാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​തി​ല്‍ പ്ര​ധാ​ന നി​ബ​ന്ധ​ന.

ഏ​ക​ദേ​ശം 26 മാ​റ്റ​ങ്ങ​ളാണ് പ്ര​ത്യേ​ക സ​മി​തി നി​ര്‍​ദേ​ശി​ച്ച​ത്. ചി​ത്രം തു​ട​ങ്ങു​ന്ന​തി​നു മു​ന്‍​പു​ള്ള അ​റി​യി​പ്പി​ല്‍ ച​രി​ത്രം അ​തേ​പ​ടി പ​ക​ര്‍​ത്തി​യി​രി​ക്കുന്നുവെന്ന് കാ​ണി​ക്കാ​തി​രി​ക്കു​ക, സ​തി ആ​ചാ​ര​ത്തെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന രം​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക, ചി​ത്ര​ത്തി​ന്‍റെ പേ​ര് പ​ദ്മാ​വ​തി എ​ന്ന​തി​ല്‍ നി​ന്ന് പ​ദ്മാ​വ​ത് എ​ന്നാ​ക്കി മാ​റ്റു​ക, ഗൂ​മ​ര്‍ എ​ന്ന് തു​ടങ്ങു​ന്ന ഗാ​ന​ത്തി​ലെ വ​ര്‍​ണ​ന​ക​ള്‍ ക​ഥാ​പാ​ത്ര​ത്തി​നു ചേ​ര്‍​ന്ന​താ​ക്കി മാ​റ്റു​ക, ച​രി​ത്ര​ത്തെ അ​ടിയാ​ള​പ്പെ​ടു​ത്തു​ന്ന സ്ഥ​ല​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കു​ന്ന രം​ഗ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് മു​ന്നോ​ട്ട് വ​ച്ച​തെ​ന്ന് സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ത​ല​വ​ന്‍ പ്ര​സൂ​ണ്‍ ജോ​ഷി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Padmavaat supreme court took the decision without listening to us will appeal against order says anil vij