/indian-express-malayalam/media/media_files/uploads/2022/08/Padma-Awards.jpg)
ന്യൂഡല്‍ഹി: 2023-ലെ പത്മ പുരസ്‌കാരങ്ങളുടെ നാമനിര്‍ദേശങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പോര്‍ട്ടല്‍ ആരംഭിച്ചു. സെപ്റ്റംബര്‍ 15 വരെ നാമനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. രാഷ്ട്രീയ പുരസ്‌കാര്‍ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി മാത്രമേ നാമനിര്‍ദേശങ്ങള്‍ സ്വീകരിക്കുകയുള്ളൂവെന്നു സര്‍ക്കാര്‍ അറിയിച്ചു.
വിവിധ സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഏജന്‍സികളുടെയും എല്ലാ പുരസ്‌കാരങ്ങള്‍ ഒരു പ്ലാറ്റ്ഫോമില്‍ കൊണ്ടുവരാന്‍ ലക്ഷ്യമിട്ടാണു https://awards.gov.in പൊതു പോര്‍ട്ടല്‍ വികസിപ്പിച്ചിരിക്കുന്നത്.
ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരം, ജീവന്‍ രക്ഷാ പദക് പരമ്പര പുരസ്‌കാരം, നാരി ശക്തി, പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ടെലികോം സ്‌കില്‍ എക്സലന്‍സ്് പുരസ്‌കാരം, സര്‍ദാര്‍ പട്ടേല്‍ ദേശീയോദ്ഗ്രഥന പുരസ്‌കാരം, സുഭാഷ് ചന്ദ്രബോസ് ആപ്ദ പ്രബന്ധന്‍ പുരസ്‌കാരം, ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പത്മ പുരസ്‌കാരങ്ങള്‍ക്കു കൂടാതെ, ഡിജിറ്റല്‍ ഇന്ത്യ പുരസ്‌കാരം (ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം), വനവല്‍ക്കരണമേഖലയിലെ മികവിനുള്ള 2022 ലെ ദേശീയ പുരസ്‌കാരം (പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം), ദേശീയ ഗോപാല്‍ രത്ന പുരസ്‌കാരം-2022 (മൃഗസംരക്ഷണം, ക്ഷീരോല്‍പാദന വകുപ്പ്), 2022ലെ ദേശീയ ജല പുരസ്‌കാരങ്ങള്‍ (ജലവിഭവം, നദീ വികസനം, ഗംഗാ പുനരുജ്ജീവന വകുപ്പ്), വ്യക്തിഗത മികവിനുള്ള 2022ലെ ദേശീയ പുരസ്‌കാരം (ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനുള്ള വകുപ്പ്) എന്നിങ്ങനെ 14 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശത്തിനുള്ള അവസരം നിലവില്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
പോര്‍ട്ടലില്‍ ഇന്നുവരെ 72,346 രജിസ്ട്രേഷനുകളും 73,465 നാമനിര്‍ദേശങ്ങളും (തങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ വേണ്ടി) ലഭിച്ചിട്ടുണ്ട്. ദേശീയ സാങ്കേതിക അധ്യാപക പുരസ്‌കാരം (ഉന്നത വിദ്യാഭ്യാസ വകുപ്പ്), കൗശലാചാര്യ പുരസ്‌കാരം (നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം), സര്‍ദാര്‍ പട്ടേല്‍ ദേശീയോദ്ഗ്രഥന പുരസ്‌കാരം (ആഭ്യന്തര മന്ത്രാലയം), പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ടെലികോം ശേഷി മികവ് പുരസ്‌കാരം (ടെലികമ്യൂണിക്കേഷന്‍ വകുപ്പ്) എന്നിവ വരാനിരിക്കുന്ന നോമിനേഷനുകളില്‍ ഉള്‍പ്പെടുന്നു. ദേശീയ പുരസ്‌കാരങ്ങളില്‍ 10 എണ്ണം 2014നു ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ്.
പത്മ പുരസ്‌കാരങ്ങള്‍ റിപ്പബ്ലിക് ദിനത്തിലാണു പ്രഖ്യാപിക്കുക. കല, സാഹിത്യം, കായികം, വൈദ്യശാസ്ത്രം, സാമൂഹ്യപ്രവര്‍ത്തനം, ശാസ്ത്രം, എന്‍ജിനീയറിങ്്, പൊതുകാര്യങ്ങള്‍, സിവില്‍ സര്‍വിസ്, വ്യാപാരം, വ്യവസായം തുടങ്ങി എല്ലാ മേഖലകളിലും വിശിഷ്ടവും അസാധാരണവുമായ നേട്ടങ്ങളോ സേവനമോ കാഴ്ചവച്ചവര്‍ക്കാണു പുരസ്‌കാരം നല്‍കുന്നത്.
പത്മ പുരസ്‌കാരങ്ങളെ 'ജനകീയ പത്മ' ആക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നു പ്രസ്താവനയില്‍ പറഞ്ഞ ആഭ്യന്തര മന്ത്രാലയം, സ്വയം ഉള്‍പ്പെടെ എല്ലാ പൗരന്മാരോടും പോര്‍ട്ടലില്‍ നാമനിര്‍ദേശം ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us