ന്യൂഡല്‍ഹി: പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടന്‍ മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്‌കാരം. കൂടാതെ അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍, ബച്ചെന്ദരി പാല്‍, മുന്‍ ലോകസഭാ എംപി ഹുക്കുംദേവ് നാരായണ്‍ യാദവ് എന്നിവരടക്കം 14 പേര്‍ക്കാണ് പത്മഭൂഷന്‍ പ്രഖ്യാപിച്ചത്.

തീജന്‍ ഭായ്, ഇസ്മയില്‍ ഒമര്‍ ഗുല്ലേല, അനില്‍കുമാര്‍ മണിഭായ് നായക്, എഴുത്തുകാരന്‍ ബല്‍വന്ത് മോറേശ്വര്‍ പുരന്ദാരെ എന്നിവര്‍ക്ക് പത്മ വിഭൂഷന്‍ നല്‍കിയും രാജ്യം ആദരിക്കും.

മലയാളികളായ സംഗീതജ്ഞന്‍ കെ ജി ജയന്‍, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദ, ആർക്കിയോളജിക്കല്‍ സർവ്വേ ഓഫ് ഇന്ത്യ റീജനല്‍ ഡയറക്ടർ കെകെ മുഹമ്മദ്, എന്നിവർക്കും കൊല്‍ക്കത്ത ടാറ്റ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ മാമ്മന്‍ ചാണ്ടി നടനും സംവിധായകനും കോറിയോഗ്രാഫറുമായ പ്രഭുദേവ, ഡ്രമ്മർ ശിവമണി, അന്തരിച്ച നടന്‍ കാദര്‍ ഖാന്‍, നടന്‍ മനോജ് വാജ്‌പേയ്, ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി, മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍, ഗായകന്‍ ശങ്കര്‍ മഹാദേവന്‍, ഗുസ്തിതാരം ബജ്‌റംഗ് പുനിയ, കബഡി താരം അജയ് ഠാക്കൂർ എന്നിവരുള്‍പ്പടെ 94 പേര്‍ക്ക് പത്മ ശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നുമുള്ള നടരാജ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും പത്മ ശ്രീ ലഭിക്കുന്ന ആദ്യ വ്യക്തിയായി മാറി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ