scorecardresearch
Latest News

പത്മാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

മലയാളികളായ പി പരമേശ്വരന്‍, മാര്‍ ക്രിസോസോ വലിയ മെത്രോ പോളിത്താന്‍ , എംആര്‍ രാജഗോപാലന്‍, ലക്ഷ്മികുട്ടി എന്നിവര്‍ക്ക് പത്മാ പുരസ്കാരങ്ങള്‍.

പത്മാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: 2018 വര്‍ഷത്തെ പത്മാ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനുവരി 26ന് റിപബ്ലിക് ദിനത്തിലാകും പത്മാ പുരസ്കാരങ്ങള്‍ നല്‍കുക. സാഹിത്യം, കല, കായികം, സാമൂഹ്യ പ്രവര്‍ത്തനം, ആരോഗ്യം, ശാസ്ത്രം, എഞ്ചിനിയറിങ്, സിവില്‍ സര്‍വ്വീസ്, പൊതുപ്രവര്‍ത്തനം, വ്യവസായം, വ്യാപാരം, വ്യവസായം എന്നീ വിഭാഗങ്ങളിലാണ് പത്മാ പുരസ്കാരങ്ങള്‍ നല്‍കുന്നത്.

പത്മ വിഭൂഷണ്‍, പത്മ ഭൂഷണ്‍, പത്മ ശ്രീ എന്നീ മൂന്ന് വിഭാഗങ്ങളായാണ് പത്മാ പുരസ്കാരങ്ങള്‍. എണ്‍പത്തി അഞ്ച് പേര്‍ക്കാണ് ഈ വര്‍ഷം പത്മാ പുരസ്കാരം ലഭിക്കുക. മൂന്ന് പത്മ വിഭൂഷനും ഒമ്പത് പത്മ ഭൂഷനുമാണ് ഈ വര്‍ഷം നല്‍കുക. ഇതില്‍ പതിനാറുപേര്‍ എന്‍ആര്‍ഐകളാണ്.

തെന്നിന്ത്യന്‍ സംഗീത സംവിധായകന്‍ ഇളയരാജയെ രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിക്കും. സൂഫി സംഗീതജ്ഞന്‍ ഗുലാം മുസ്തഫാ ഖാനും മലയാളിയായ പി പരമേശ്വരനും പത്മവിഭൂഷനുണ്ട്. മലയാളിയായ മാര്‍ ക്രിസോസോ വലിയ മെത്രോ പോളിത്താന്‍ പത്മഭൂഷണ്‍ ലഭിച്ചു. എംആര്‍ രാജഗോപാലന്‍, ലക്ഷ്മികുട്ടി എന്നിവര്‍ക്ക് പത്മശ്രീയും നല്‍കും.

മുപ്പത്തിയഞ്ചായിരം ഓണ്‍ലൈന്‍ അപേക്ഷകളില്‍ നിന്നാണ് പത്മശ്രീ പുരസ്കാരങ്ങള്‍ തിരഞ്ഞെടുത്തത്. നാട്ടുവൈദ്യം, യോഗ എന്നീ മേഖലകളില്‍ നിന്നുമുള്ളവരും ഇത്തവണ പത്മാ പുരസ്കാരത്തിനര്‍ഹരായി. മധ്യപ്രദേശില്‍ നിന്നുമുള്ള കലാകാരനായ ഭജ്ജു ശ്യാം, മാലിന്യങ്ങളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്ന അരവിന്ദ് ഗുപ്ത എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്കും ഇക്കുറി പത്മാ പുരസ്കാരം ലഭിക്കും.

 

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Padma awards announced

Best of Express