ന്യൂഡൽഹി: ഗാനഗന്ധർവൻ കെ.ജെ.യേശുദാസിന് പത്മവിഭൂഷൺ പുരസ്കാരം. യേശുദാസ് ഉൾപ്പെടെ ഏഴു പേർക്ക് ഇത്തവണ പത്മവിഭൂഷൺ പുരസ്കാരം നൽകും. ഏഴു പേർക്ക് പത്മഭൂഷൺ പുരസ്കാരവും 75 പേർക്ക് പത്മശ്രീ പുരസ്കാരവും നൽകും. കേരളത്തിൽനിന്ന് ആറുപേർ പത്മശ്രീ പുരസ്കാരം നേടി. റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായാണ് പത്മപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ഇന്ത്യൻ ഹോക്കി ടീം നായകൻ പി.ആർ. ശ്രീജേഷ്, മഹാകവി അച്യുതൻ നമ്പൂതിരി, കഥകളി ആചാര്യൻ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, കർണാട്ടിക് സംഗീതജ്ഞ പാറശാല ബി. പൊന്നമ്മാൾ, വടകര കടത്തനാടൻ കളരി സംഘത്തിലെ മീനാക്ഷി ഗുരുക്കൾ എന്നിവരാണ് പത്മശ്രീ പുരസ്കാരം നേടിയ മലയാളികൾ.

ഗായകൻ കൈലാഷ് ഖേർ, ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‍ലി, ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്ക്, പാരാലിംപിക്സിൽ ഇന്ത്യയ്ക്കായി സ്വർണമെഡൽ നേടിയ മാരിയപ്പൻ തങ്കവേലു, റിയോ ഒളിംപിക്സ് ജിംനാസ്റ്റിക്സിൽ നാലാം സ്ഥാനം നേടിയ ദിപ കർമാകർ, ഡിസ്കസ് ത്രോ താരം വികാസ് ഗൗഡ എന്നിവരും പത്മശ്രീ ലഭിച്ചവരുടെ പട്ടികയിലുണ്ട്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ