ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ഗാന്ധിയെന്നറിയപ്പെടുന്ന വിപി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ പുരസ്കാരം ലഭിച്ചു. 1942-ലെ ക്വിറ്റ് ഇന്ത്യ സമരത്തില്‍ അപ്പുക്കുട്ടന്‍ പൊതുവാള്‍ പങ്കെടുത്തിരുന്നു. സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ ഉന്നമനത്തിനായി കഴിഞ്ഞ എട്ട് പതിറ്റാണ്ടായി തുടരുന്ന പ്രയത്നത്തിനാണ് പുരസ്കാരം.
സി ഐ ഐസക് (സാഹിത്യം, വിദ്യാഭ്യാസം), എസ് ആര്‍ ഡി പ്രസാദ് (കായികം), ചെറുവയല്‍ കെ രാമന്‍ (കൃഷി) എന്നിവരാണ് പത്മശ്രീ പുരസ്കാരം നേടിയ മറ്റ് മലയാളികള്‍.
ഒആര്‍എസ് ലായിനി വികസിപ്പിച്ചെടുത്ത ദിലീപ് മഹലനാബിസിനാണ് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. ഒആര്‍എസ് ലായിനി ആഗോളതലത്തില്‍ അഞ്ച് കോടിയിലധികം ജീവന്‍ രക്ഷച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ വിപുലമായ ഉപയോഗത്തിന് ആരംഭം കുറിച്ചത് അദ്ദേഹമായിരുന്നു.
ബാലകൃഷ്ണ ദോഷി (ആര്‍കിടെക്ചര്‍ – മരണാനന്തരം), സക്കീര്‍ ഹുസൈന്‍ (കല), എസ് എം കൃഷ്ണ (സാമൂഹിക സേവനം), ശ്രീനിവാസ് വരധന്‍ (ശാസ്ത്രം), മുലയാം സിങ് യാദവ് (സാമൂഹിക സേവനം – മരണാനന്തര ബഹുമതി) എന്നിവരാണ് പത്മവിഭൂഷന്‍ നേടിയ മറ്റുള്ളവര്‍.
ഗായിക വാണി ജയറാമിന് പത്മഭൂഷന്‍ ലഭിച്ചു. എസ് എല്‍ ബൈരപ്പ (സാഹിത്യം, വിദ്യാഭ്യാസം), കുമാര്‍ മംഗളം ബിര്‍ല (വ്യവസായം), ദീപക് ധാര്‍ (ശാസ്ത്രം), സ്വാമി ചിന്ന ജീയാര്‍ (ആത്മീയത), സുമന്‍ കല്യാണ്‍പൂര്‍ (കല), കപില്‍ കപൂര്‍ (സാഹിത്യം, വിദ്യാഭ്യാസം), സുധാ മൂര്‍ത്തി (സാമൂഹിക സേവനം), കമലേഷ് ഡി പട്ടേല്‍ (ആത്മീയത) എന്നിവരാണ് പത്മഭൂഷന് അര്‍ഹരായത്.