ചെന്നൈ: കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ശരവണ ഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമ പി.രാജഗോപാൽ മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.
തന്റെ ജീവനക്കാരിൽ ഒരാളെ കൊലപ്പെടുത്തിയ കേസിൽ രാജഗോപാൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. കീഴടങ്ങാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി നിരസിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച രാജഗോപാൽ കീഴടങ്ങിയിരുന്നു. കൊലപാതക കേസിൽ അദ്ദേഹത്തെ 10 വര്‍ഷം തടവിന് വിധിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി വിധിച്ച ജീവപര്യന്തം സുപ്രീം കോടതിയും ശരിവയ്ക്കുകയായിരുന്നു.
BREAKING NEWS | P Rajagopal, founder of Saravana Bhavan who was recently sentenced to life imprisonment in a murder case, passes awayhttps://t.co/BH5INFwnD1
— The Indian Express (@IndianExpress) July 18, 2019
1990 കളിലായിരുന്നു കേസിനാസ്പദമായ സംഭവം. ശരവണ ഭവനിലെ മുൻ അസിസ്റ്റന്റ് മാനേജർ രാമസ്വാമിയുടെ മകൾ ജീവജ്യോതിയെ വിവാഹം ചെയ്യാൻ രാജഗോപാൽ ആഗ്രഹിച്ചിരുന്നു. ഈ സമയം രാജഗോപാലിന് രണ്ടു ഭാര്യമാരുണ്ടായിരുന്നു. ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാനാണ് രാജഗോപാൽ താൽപര്യപ്പെട്ടത്. പക്ഷേ രാജഗോപാലിന്റെ വിവാഹ അഭ്യർഥന ജീവജ്യോതി നിരസിച്ചു.
Read More: ജീവനക്കാരന്റെ കൊലപാതകം: ശരവണ ഭവൻ ഉടമ രാജഗോപാലിന്റെ ജീവപര്യന്തം സുപ്രീം കോടതി ശരിവച്ചു
1999 ൽ ജീവജ്യോതി ശരവണ ഭവൻ കമ്പനിയിലെ ജീവനക്കാരനായ ശാന്തകുമാറിനെ വിവാഹം ചെയ്തു. ഇതിനുപിന്നാലെ വിവാഹബന്ധം വേർപെടുത്തണമെന്ന് ആവശ്യപ്പെട്ട് രാജഗോപാൽ ഇരുവരെയും ഭീഷണിപ്പെടുത്തി. പക്ഷേ ഇരുവരും വഴങ്ങിയില്ല. 2001 ഒക്ടോബർ ഒന്നിന് രാജഗോപാലിന്റെ ഗുണ്ടകൾ തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതായി ജീവജ്യോതിയും ശാന്തകുമാറും പൊലീസിൽ പരാതി നൽകി.
Read More: ‘ഇനി സമയമില്ല, ഉടന്‍ കീഴടങ്ങണം’; ശരവണ ഭവൻ ഉടമയോട് സുപ്രീം കോടതി
ഏതാനും ദിവസങ്ങൾക്കുശേഷം ഒക്ടോബർ 26 ന് ചെന്നൈയിൽനിന്നും ശാന്തകുമാറിനെ തട്ടിക്കൊണ്ടുപോയി. കൊടൈക്കനാലിലേക്കാണ് ശാന്തകുമാറിനെ കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയ ദിവസം തന്നെ കൊലപ്പെടുത്തുകയും ചെയ്തു.