കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സിപിഎം നേതാക്കളായ പി.ജയരാജൻ, ടി.വി.രാജേഷ് എന്നിവർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്. കേസിൽ സിബിഐ അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ഷുക്കൂർ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ജയരാജനും ടി.വി.രാജേഷും ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. കേസിൽ പ്രതികളാണ് ഇരുവരും.

2012 ഫെബ്രുവരി 20 നാണ് യൂത്ത് ലീഗ് പ്രവർത്തകനായ അരിയിൽ ഷുക്കൂർ കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ